ഉയരമുള്ള സര്‍ദാറിന്റെ പ്രതിമയും ഉയരുന്ന ഇന്ധനവിലയും..മോദിയും എണ്ണക്കമ്പനികളും തമ്മില്‍ രഹസ്യ ഉടമ്പടി?

ഗുജറാത്ത്: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. 182 മീറ്റര്‍ ഉയരമുള്ള ഈ പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ. 2989 കോടി രൂബപ ചെലവഴിച്ചാണ് ഈ പ്രതിമ ഉയര്‍ന്നത്. നരേന്ദ്ര മോദി ഗുജറാതത് മുഖ്യമന്ത്രിയായിരുന്നപ്പോളാണ് പ്രതിമ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ബിജെപി സര്‍ക്കാരിന് ഇത്രയും രൂപ വകയിരുത്താന്‍ എങ്ങനെ കഴിഞ്ഞെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചിത്രങ്ങള്‍ കുറച്ചുകൂടി വ്യക്തമാകുകയാണ്.

ഏകതാ പ്രതിമയ്ക്കായി പൊതുമേഖല കമ്പനികള്‍ അവരുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും ചെലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്തുവന്നു. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചെലവഴിച്ച തുകയുടെ ഭൂരിഭാഗവും നല്‍കിയത് എണ്ണക്കമ്പനികളാണ്. പത്ത് പൊതുമേഖലാ എണ്ണക്കമ്പനികളാണ് സര്‍ദാറിന്റെ പ്രതിമയ്ക്കായി സംഭാവന നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണക്കുകളിങ്ങനെ :

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍-900 കോടി
ഒഎന്‍ജിസി-500 കോടി
ഭാരത് പെട്രോളിയം-250 കോടി
ഓയില്‍ ഇന്ത്യ കോര്‍പ്പറേഷന്‍-250 കോടി
ഗ്യാസ് അതോറിട്ടി ഓഫ് ഇന്ത്യ ലിമിറ്റഡ്- 250 കോടി
പവര്‍ ഗ്രിഡ്- 125 കോടി
ഗുജറാത്ത് മിനറല്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍-100 കോടി
എഞ്ചിനീയേഴ്‌സ് ഇന്ത്യ-50 കോടി
പെട്രോനെറ്റ് ഇന്ത്യ- 50 കോടി
ബാമര്‍ ലൗറി- 50 കോടി

ഇന്ത്യയില്‍ ഇന്ധനവില കുത്തനെ ഉയര്‍ന്നിട്ടും നടപടികള്‍ കൈക്കൊള്ളാതിരുന്ന കേന്ദ്രസര്‍ക്കാരിന്റെ കള്ളി ഇതോടെ പുറത്തുവന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ കുറഞ്ഞിരുന്നില്ല. അപ്പോഴൊന്നും കുറയാത്ത ഇന്ധനവില പിന്നീട് ഇലക്ഷന്‍ അടുത്ത സമയത്ത് കുറഞ്ഞു.

ഇപ്പോള്‍ പ്രതിമയക്കായി എണ്ണക്കമ്പനികള്‍ ഇത്രയും ഭീമമായ തുക ചെലവഴിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ മോദിയുടെ ബിജെപി സര്‍ക്കാരും എണ്ണക്കമ്പനികളും തമ്മിലുള്ള രഹസ്യ ഉടമ്പടികള്‍ മറനീക്കി പുറത്തുവരികയാണ്.

Top