പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും.30 കോടി ജനങ്ങളുമായി, മുക്കാൽ നൂറ്റാണ്ടു മുൻപ് നാം തുടങ്ങിയ മഹാ പ്രയാണത്തിന് 75 വയസ്..ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും. രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും. പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക.

സ്വാതന്ത്ര്യദിന ആഘോഷത്തിൻറെ ഭാഗമായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം പുതിയ വികസനപദ്ധതികളും ഇന്ന് പ്രധാനമന്ത്രി സ്വാതന്ത്യദിന സന്ദേശത്തോടൊപ്പം പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയിൽ നേരത്തെ തന്നെ പൂർത്തിയായിരുന്നു. 30 കോടി ജനങ്ങളുമായി, മുക്കാൽ നൂറ്റാണ്ടു മുൻപ് നാം തുടങ്ങിയ മഹാ പ്രയാണത്തിന് 75 വയസ്..ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top