ചൈനയ്ക്ക് താക്കീതുമായി മോദി !രാജ്യത്തിന്റെ പരമാധികാരത്തില്‍ കണ്ണുവെയ്ക്കുന്നവര്‍ക്ക് ഇന്ത്യ ചുട്ടമറുപടി നല്‍കും- പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവര്‍ക്ക് തക്കതായ മറുപടിയാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനയ്ക്ക് പരോക്ഷ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 74ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയ്ക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്നത് ലഡാക്കിലെ സംഭവത്തിലൂടെ ലോകം കണ്ടു. രാജ്യത്തിന്റെ പരമാധികാരത്തോടുള്ള ബഹുമാനം തങ്ങള്‍ക്ക് പരമോന്നതമാണ്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് തക്കതായ മറുപടിയാണ് നല്‍കികൊണ്ടിരിക്കുന്നത്.ഇന്ന് ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ എന്നത് കേവലം അതിര്‍ത്തി പങ്കിടുന്നവ മാത്രമല്ല. മറിച്ച് ഹൃദയങ്ങള്‍ പങ്കിടുന്നവയാണ്. ആരെങ്കിലും ഇന്ത്യയുടെ പരമാധികാരത്തിന് മേല്‍ കണ്ണുവെയ്ക്കുന്നവര്‍ക്ക് നിയന്ത്രണ രേഖ മുതല്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖവരെ ഇന്ത്യയും സൈന്യും ഒരേ ഭാഷയില്‍ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകും. എല്ലാ കോവിഡ് പോരാളികൾക്കും ആദരമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവൻ ബലി നൽകിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങൾക്കും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായവർക്ക് സഹായം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ പരമാധികാരത്തിൽ കണ്ണുവച്ചവർക്ക് സൈന്യം തക്കതായ മറുപടി നൽകി. അയൽക്കാരുമായി സൗഹൃദവും സഹവർത്തിത്വവുമാണ് ആഗ്രഹിക്കുന്നത്. തീരമേഖലയിലെ 173 ജില്ലകളിൽ ഒരു ലക്ഷം എൻസിസി കേഡറ്റുകളെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. അസംസ്കൃത വസ്തുക്കൾ കയറ്റി അയച്ച് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടതില്ല. ഉൽപാദനരംഗം മാറണം. ലോകോത്തര ഉൽപ്പന്നങ്ങൾ ഇന്ത്യ നിർമിക്കണം. തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. മെഡിക്കൽ ടൂറിസത്തിനും സാധ്യതകളുണ്ട്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികസനവും അനുവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിക്കണം. വിവിധ ഗതാഗത മാർഗങ്ങളെ ബന്ധിപ്പിക്കണം.

ആറുലക്ഷം ഗ്രാമങ്ങളിൽ ആയിരം ദിവസത്തിനകം ഒപ്ടിക്കൽ ഫൈബർ യാഥാർഥ്യമാക്കും. വരുന്ന ആയിരം ദിവസത്തിനുള്ളിൽ ലക്ഷദ്വീപിൽ ഒപ്ടിക്കൽ ഫൈബർ യാഥാർഥ്യമാക്കും. 110 പിന്നോക്ക ജില്ലകളെ വികസനപാതയിൽ എത്തിക്കും. കർഷകരെ സ്വയംപര്യാപ്തരാക്കാൻ നടപടികളെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ. എല്ലാവർക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

Top