ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച 15കാരിയെ കശ്മീര്‍ പോലീസ് തടഞ്ഞു

janvi

ശ്രീനഗര്‍: ദേശീയ പതാക ഉയര്‍ത്താന്‍ പോയ 15കാരിയെ കശ്മീര്‍ പോലീസ് തടഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തുമെന്ന് നേരത്തെ ലുധിയാന സ്വദേശിനിയായ ഝാന്‍വി ബെഹലിന്‍ പ്രഖ്യാപിച്ചിരുന്നു.

ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞാണ് പെണ്‍കുട്ടിയെ തിരിച്ചയച്ചത്. വിഘടനവാദികളെയും പാകിസ്താന്‍കാരെയും വെല്ലുവിളിച്ച് ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് കഴിഞ്ഞ മാസമാണ് ഝാന്‍വി പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീനഗറില്‍ ദേശീയ പതാക അപമാനിക്കപ്പെട്ടുവെന്നും അതിനാല്‍ ശ്രീനഗറില്‍ തന്നെ പതാക ഉയര്‍ത്തുമെന്നുമായിരുന്നു പ്രഖ്യാപനം. തന്നെ തടയാന്‍ ധൈര്യമുള്ളവര്‍ക്ക് തടയാന്‍ ശ്രമിക്കാമെന്നും ഝാന്‍വി പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ ഭിന്നിപ്പും ഭീതിയും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ലഷ്‌കര്‍ നേതാവ് ഹഫീസ് സെയ്ദിനെയും ഝാന്‍വി വെല്ലുവിളിച്ചിരുന്നു. ലുധിയാനയിലെ ദാവ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഝാന്‍വി. എന്‍.ജി.ഒ സംഘടനയായ രക്ഷാ ജ്യോതി ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകയുമാണ്.

Top