ശബരിമല കത്തിച്ച് നിര്‍ത്താന്‍ തന്ത്രങ്ങളുമായി അമിത് ഷാ; അടുത്ത മാസം മോദി പത്തനംതിട്ടയിലെത്തും

ഡല്‍ഹി: ശബരിമല വിഷയം കേരളത്തില്‍ ഇപ്പോള്‍ ശക്തി കുറഞ്ഞ് വരികയാണ്. അതുകൊണ്ട് വീണ്ടും ശബരിമല വിഷയം കത്തിച്ച് നിര്‍ത്താന്‍ തന്ത്രങ്ങളുമായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പത്തനംതിട്ടയിലെത്തിക്കും. അടുത്ത മാസമാണ് മോദി പത്തനംതിട്ടയിലെത്തുക.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പത്തനംതിട്ടയില്‍ എത്തിച്ച് എല്‍ഡിഎഫിനും യുഡിഎഫിനും ശക്തമായ താക്കീത് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയെ പത്തനംതിട്ടയില്‍ എത്തിക്കുന്നത്.

ശബരിമലക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലാണ് പ്രധാനമന്ത്രി ആദ്യം എത്തുന്നത്. ജനുവരി ആറിന് പത്തനംതിട്ടയിലെത്തുന്ന മോദി നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഇതിന് പിന്നാലെ തൃശൂരും പാലക്കാടും മോദിയെ എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തൃശൂരില്‍ ജനുവരി 27 നാണ് പ്രധാനമന്ത്രി എത്തുന്നത്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഈ മാസം 30ന് കേരളത്തില്‍ എത്തുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലും ശബരിമലവിഷയത്തോടനുബന്ധിച്ച് പാര്‍ട്ടി പരിപാടികള്‍ നിശ്ചയിക്കാനുമാണ് അമിത് ഷാ എത്തുന്നത്.

Top