ജിഷയുടെ പിതാവ് പാപ്പുവിന്റെ മരണം കൊലപാതകം?; അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ നടപടി

കൊച്ചി: ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ പിതാവ് വഴിയരികില്‍ മരിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പരാതി. ജിഷയുടെ പിതാവ് പാപ്പുവിന്റെ കൊലപാതകത്തിലെ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രംഗത്തെത്തി. പാപ്പു വഴിയരികില്‍ മരണപ്പെട്ടതിന് പിന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണെന്ന പരാതിയില്‍ DGP ലോക്‌നാഥ് ബഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടു. രഹസ്യാന്വേഷണ വിഭാഗത്തിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. പരാതിയുടെ കോപ്പി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് ലഭിച്ചു.

ജിഷ കൊലക്കേസില്‍ 92-ാം സാക്ഷിയായിരുന്നു പാപ്പു. പ്രോസിക്യൂഷന്‍ പാപ്പുവിനെ വിസ്തരിച്ചിരുന്നില്ല. അതേസമയം പ്രതിഭാഗം പാപ്പുവിനെ വിസ്തരിക്കാന്‍ കോടതിയുടെ അനുമതി തേടിയിരുന്നു. ഈ ആവശ്യം പരിഗണിച്ച് പാപ്പുവിനോട് സാക്ഷി വിസ്താരത്തിന് ഹാജരാനാണ് കോടതി സമന്‍സ് അയച്ചിരുന്നത്.Pappu--payichira-n

ഇതിനിടയിലാണ് പാപ്പുവിനെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നീണ്ട നാളുകളായി അസുഖ ബാധിതതനായിരുന്നു. ഇതിനിടയില്‍ റോഡ് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പെരുമ്പാവൂരില്‍ വീട്ടില്‍ ഒറ്റപ്പെട്ടും ദരിദ്രപൂര്‍ണവുമായ ജീവിതമാണ് പാപ്പു നയിച്ചിരുന്നത്.

ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിക്കും സഹോദരി ദീപക്കും സര്‍ക്കാര്‍ സഹായം ലഭിച്ചപ്പോള്‍ പാപ്പുവിന് ഒരു സഹായവും ലഭിച്ചിരുന്നില്ല. പെരുമ്പാവൂരില്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തിയായിരുന്നു പാപ്പുവിന്റെ ഉപജീവനം. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പാപ്പു നിയമ നടപടി സ്വീകിരിച്ചിരുന്നു.

 

Top