എരുമയെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ടു മുസ്ലീം യുവാക്കളെ തല്ലിക്കൊന്നു

റാഞ്ചി : എരുമയെ മോഷ്ടിച്ചു എന്ന് ആരോപിച്ച് രണ്ട് മുസ്ലീംങ്ങളെ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ സന്താള്‍ ഗ്രാമത്തിലാണ് സംഭവം.
മുര്‍താസാ അന്‍സാരി, ചര്‍ക്കു അന്‍സാരി എന്നിവരെയാണ് ആള്‍കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് എന്ന് പോലീസ് സ്ഥിരീകരിച്ചു. സ്ഥലത്ത് നിന്നും മുപ്പത് നാല്പത് കിലോമീറ്റര്‍ മാറി മറ്റൊരു ഗ്രാമത്തില്‍ നിന്നുമുള്ളവരാണ് മരിച്ചത്.

രാവിലെയാണ് മോഷണകുറ്റം ആരോപിച്ച് അഞ്ചംഗ സംഘത്തെ ഒരു സംഘം നാട്ടുകാര്‍ പിടിക്കുന്നത്. പന്ത്രണ്ടോളം എരുമകളെ മോഷ്ടിച്ചതായി ആരോപിച്ചായിരുന്നു ആക്രമണം. സംഘത്തിലെ മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്നും ഒരു എരുമയെ കണ്ടെടുത്തതായി അക്രമകാരികള്‍ പൊലീസിനോട് പറഞ്ഞതായി എസ്പി പറഞ്ഞു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മര്‍ദ്ദനത്തില്‍ പങ്കെടുത്ത നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ പേരിലും മോഷണകേസിന് എഫ്‌ഐആര്‍ എടുത്തതായി പൊലീസ് അറിയിച്ചു. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുന്നത്.

Top