അനധികൃത കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നു; വിവരാവകാശ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Javanthraj-Parasmal

ചെന്നൈ: അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച തമിഴ്നാട്ടിലെ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ ജെ പരസ്മാളിനെ(58)നെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചാണ് ആക്രമിച്ചത്. തമിഴ്നാട്ടിലെ നിരവധി അനധികൃത കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നയാളാണ് പരസ്മാള്‍.

ചെന്നൈയിലെ ബേക്കര്‍ സ്ട്രീറ്റില്‍ ഓട്ടോയിലും ബൈക്കിലുമായി എത്തിയ നാല്‍വര്‍ സംഘമാണ് കൊല നടത്തിയത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം നടക്കുന്നത്. രാവിലെ ഓഫീസിലേക്ക് പോവുകയായിരുന്ന പരസ്മാളിനെ ഓട്ടോയിലും രണ്ട് ബൈക്കുകളിലുമായി എത്തിയ സംഘം പിന്തുടര്‍ന്ന് കൊല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്തത്തില്‍ കുളിച്ച പരസ്മാളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്രമി സംഘം എത്തിയ ഓട്ടോയുടെ നമ്പര്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി നിരീക്ഷണ ക്യാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ചെന്നൈ സോകാര്‍പറ്റിലെ അഞ്ചോളം അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ പെരസ്മാള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാകും കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ്. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് പെരസ്മാളിന്റെ കുടുംബം.

Top