കണ്ണൂരിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും പനി മരണം .കണ്ണൂര്‍ തളിപ്പറമ്പില്‍ ഹയ മെഹവിഷ് എന്ന ഒന്നര വയസുകാരിയാണ് മരിച്ചത്. സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകളാണ്. പനി ബാധിച്ച് ചികിത്സയിലിരിക്കെ കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുട്ടിക്ക് ഇന്നലെയാണ് കടുത്ത പനി അനുഭവപ്പെട്ടത് തുടര്‍ന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടുന്ന് പ്രാഥമിക ചികിത്സയും മരുന്നുകളും നല്‍കിയതിന് ശേഷം വീട്ടിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചയോടെ കുഞ്ഞ് അബോധാവസ്ഥയിലായി. തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവിടുന്ന് ഡോക്ടര്‍മാര്‍ സ്ഥിതി ഗുരുതരമാണ് മറ്റ് ആശുപത്രിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സഹകരണ ആശുപത്രിയുടെ ആംബുലന്‍സില്‍ കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Top