നെഞ്ചത്ത് കട്ടിയുള്ള പുസ്തകം വെച്ച് ഭാര്യയോട് വെടിവെയ്ക്കാന്‍ ആവശ്യപ്പെട്ട യുവാവിന് ദാരുണാന്ത്യം  

 

 

വാഷിംഗ്ടണ്‍: യുഎസിലെ മിനസോട്ടയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സാഹസികമായി വെടിവെക്കല്‍ ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാമെന്ന് കണക്കുകൂട്ടിയ മോണോലിസ പെരസ് (20) പെഡ്രോ റൂയിസ്(22) എന്നിവരുടെ ജീവിതത്തിലാണ് കരിനിഴല്‍ വീണത്.  ഇരുവര്‍ക്കും ഒരു യൂട്യൂബ് ചാനലുണ്ട്. ഇതില്‍ സാഹസിക പ്രകടനങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുന്നതാണ് ഇരുവരുടേയും വിനോദം. മരത്തിന് മുകളില്‍ നിന്ന് ചാടുക, നീന്തല്‍ കുളത്തിലേക്ക് ചാടുക തുടങ്ങി നിരവധി സാഹസിക പ്രകടനങ്ങള്‍ ഈ ചാനലിലുണ്ട്.  ഞെട്ടിക്കുന്നൊരു ദൃശ്യമാണ് അടുത്തതായി തങ്ങള്‍ പങ്കുവെക്കുന്നതന്നറിയിച്ചു കൊണ്ട് ഇവര്‍ വെടിവെക്കല്‍ രംഗം പകര്‍ത്തുകയായിരുന്നു. കട്ടിയുള്ള പുസ്തകം നെഞ്ചില്‍ ഒളിപ്പിച്ച് റൂയിസ് വെടിയേല്‍ക്കാന്‍ തയ്യാറായി.  മൊണോലിസ വെടിവെച്ചു. എന്നാല്‍ ഇരുവരുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് വെടിയുണ്ട നെഞ്ചില്‍ തുളച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ റൂയിസ് മരിച്ചു. ഇവരുടെ മൂന്നു വയസുകാരന്‍ മകന്‍ നോക്കിനില്‍ക്കെയാണ് ദുരന്തം സംഭവിച്ചത്. മൊണോലിസ രണ്ടാമതും ഗര്‍ഭിണിയുമായിരുന്നു. അതേസമയം മൊണോലിസയ്‌ക്കെതിരെ കേസെടുത്തു. ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി ഫെബ്രുവരിയില്‍ ശിക്ഷ വിധിക്കും.

Top