കോണ്‍സ്റ്റബിള്‍ ടെസ്റ്റില്‍ സെലക്ഷന്‍ കിട്ടാന്‍ ഉത്തേജക മരുന്ന് കഴിച്ചു; മൂന്ന് യുവാക്കള്‍ മരിച്ചു

police

കോണ്‍സ്റ്റബിള്‍ ടെസ്റ്റില്‍ സെലക്ഷന്‍ കിട്ടാന്‍ വേണ്ടി മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉത്തേജക മരുന്ന് കഴിച്ചു. മരുന്ന് ഓവര്‍ ഡോസായ യുവാക്കള്‍ മരിക്കുകയായിരുന്നു. ഹരിയാനയില്‍ പോലീസ് സെലക്ഷനുള്ള കായികക്ഷമതാ പരീക്ഷയിലാണ് സംഭവം.

കഴിഞ്ഞ ആഴ്ചയാണ് യുവാക്കള്‍ മരണത്തിന് കീഴടങ്ങിയത്. മരുന്ന് കഴിച്ച നാനൂറോളം ഉദ്യോഗാര്‍ത്ഥികള്‍ ടെസ്റ്റിനിടയില്‍ കുഴഞ്ഞു വീണു. ഹിസാര്‍ സ്വദേശിയായ സോംവീര്‍, ഭിവാനി സ്വദേശിയായ ജിതേന്ദര്‍ കുമാര്‍, ഭൂപേന്ദര്‍ സിംഗ് എന്നിവരാണ് മരിച്ച രണ്ട് യുവാക്കള്‍. രണ്ട് പേര്‍ കഴിഞ്ഞ ശനിയാഴ്ചയും ഒരാള്‍ ബുധനാഴ്ചയുമാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തേജക മരുന്നിന്റെ ഓവര്‍ ഡോസാണ് മരണകാരണമെന്ന് സംശയിക്കുന്നതായി കുരുക്ഷേത്ര സിവില്‍ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എസ്.കെ നെയ്ന്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top