പാലക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടം കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. റിന്‍ഷി (18), നിഷിത (26), റമീഷ ( 23 ) എന്നിവരാണ് മരിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു സഹോദരി മുങ്ങുകയും രക്ഷിക്കാന്‍ ഇറങ്ങിയ മറ്റു രണ്ടുപേരും അപകടത്തില്‍ പെടുകയായിരുന്നു. ബഹളം കേട്ടു ഓടി എത്തിയ നാട്ടുകാരാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top