സൂപ്പര്‍ താരം വിജയ് മലയാളത്തിലേയ്ക്ക്; യുവ താര ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു

കേരളക്കരയിലെ യുവാക്കളുടെ മനസ്സ് കവര്‍ന്ന തമിഴ് സൂപ്പര്‍ താരം വിജയ് മലയാളത്തില്‍ അഭിനയിക്കാനെത്തുന്നു. ഇളയദളപതി മലയാളത്തില്‍ അഭിനയിക്കാനുള്ള താല്പര്യം മുന്‍പെ പ്രകടിപ്പിച്ചിരുന്നു. അതാണ് ഇപ്പോള്‍ സാധ്യമാകുന്നത്.

മലയാളത്തിലെ യുവതാര ചിത്രത്തിലേക്കാണ് വിജയ് എത്തുന്നത് എന്നാണ് സിനിമാലോകത്ത് നിന്നുളള വാര്‍ത്ത. സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലേക്കാണ് വിജയ് എത്തുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ താരത്തെ സിനിമയിലേക്ക് എത്തിക്കാനുള്ള ശ്രമവും തുടങ്ങികഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു അതിഥി വേഷത്തിലാണ് വിജയെ സിനിമയിലെത്തിക്കുന്നത്. കേരളത്തില്‍ നിറയെ ആരാധകരുള്ള വിജയ് ഈ ക്ഷണം നിരസിക്കില്ലെന്നുള്ള വിശ്വാസത്തിലാണ് അണിയ പ്രവര്‍ത്തകര്‍. സണ്ണിയ്‌ക്കൊപ്പം അങ്കമാലി ഡയറീസ് ഫെയിം ശരത്കുമാറും ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഡാര്‍വിന്റെ പരിണാമം എന്ന സിനിമയുടെ സംവിധായകനായ ജിജോ ആന്റണിയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.

വന്‍ ഹിറ്റായി മാറിയ പോക്കിരി എന്ന വിജയ് ചിത്രത്തിന്റെ കടുത്ത ആരാധകനായ സൈമണ്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പോക്കിരി സൈമണ്‍ എന്ന ചിത്രത്തില്‍ വിജയ് ആയിട്ട് തന്നെ അതിഥി വേഷത്തിലായിരിക്കും താരം എത്തുക.

Top