അമല വിവാഹമോചന ഹര്‍ജി നല്‍കി; ഒത്തുതീര്‍പ്പിനില്ലെന്ന് താരം; ഇവരുടെ ദാമ്പത്യ പ്രശ്‌നത്തില്‍ മലയാള സൂപ്പര്‍സ്റ്റാര്‍ വരെ ഇടപെട്ടു

Amala-Paul-with-hus-AL-Vijay-Onlookers-Media

ചലച്ചിത്രരംഗത്തുനിന്ന് പ്രണയിച്ച് വിവാഹം കഴിച്ച മിക്ക താരങ്ങളുടെയും ജീവിതം ഒടുവില്‍ വിവാഹമോചനത്തിലേക്കാണ് എത്തുന്നത്. അവസാനം നറുക്ക് വീണത് നടി അമല പോളിനാണ്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഇരുവരും വിവാഹമോചനത്തിനായി കോടതിയില്‍ എത്തിയെന്നുള്ളതാണ് വാസ്തവം.

ഇരുവരുടെയും പ്രശ്‌നം തീര്‍ക്കാന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ വരെ ഇടപ്പെട്ടു. എന്നിട്ടും ഫലമുണ്ടായില്ല. ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നാണ് അമല വ്യക്തമാക്കിയത്. അമല മദ്രാസ് കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജ്ജി ഫയല്‍ ചെയ്തു കഴിഞ്ഞു. അമല സിനിമാഭിനയം നിര്‍ത്തി കുടുംബിനിയായാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് വിജയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. മാതാപിതാക്കളുടെ താല്പര്യത്തിനൊപ്പമാണ് വിജയുടെയും തീരുമാനം എന്നാണ് അറിയാന്‍ കഴിയുന്നത്. മലയാള സൂപ്പര്‍ സ്റ്റാറിന്റെ ഇടപെടല്‍ കാരണമാണിതെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Amala-Paul-AL-Vijay

എന്നാല്‍ സിനിമ ഉപേക്ഷിക്കാന്‍ അമല തയാറല്ലെന്നാണ് അറിയുന്നത്. ഒരു പ്രമുഖ തമിഴ് നടനുമായുള്ള അടുപ്പമാണ് പ്രശ്നങ്ങള്‍ വഷളാക്കിയയെന്നും വാര്‍ത്തയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മലയാള താരത്തിന്റെ ഇടപെടല്‍ ഫലം കാണുമോയെന്ന സംശയം സജീവമാണ്. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെ വിവാഹം.

ഒരു വര്‍ഷമായി ഇരുവരും പിരിഞ്ഞാണു താമസിച്ചിരുന്നത്. ഇരുവരുടെയും വിവാഹ മോചന ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. ചെന്നൈ കുടുംബകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന വിവാഹമോചന ഹര്‍ജിയില്‍ ഇരുവരും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ലെന്നും തമിഴ് ചലച്ചിത്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച അമല പോളാണ് ആദ്യം ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നാം തീയതി മുതല്‍ വേറെ വേറെ ഇടങ്ങളിലാണു താമസിക്കുന്നതെന്നും പിരിയാനുള്ള തീരുമാനം ഒരുമിച്ചെടുക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ ഭിന്നത ഉടലെടുത്തത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണെന്നും സൂചനയുണ്ട്.

അമല സിനിമാഭിനയം നിര്‍ത്തി കുടുംബിനിയായാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് വിജയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങള്‍. മാതാപിതാക്കളുടെ താല്‍പര്യത്തിനൊപ്പമാണ് വിജയുടെയും തീരുമാനവും. വിവാഹശേഷം അമല സിനിമയില്‍ അഭിനയിക്കുന്നതില്‍ വിജയ്യുടെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ പോലും അമല തയാറായിരുന്നില്ലെന്നും ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അളഗപ്പന്‍ പറഞ്ഞിരുന്നു. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് വിജയുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്. അമല തന്റെ ജീവിതത്തിലെ ഭാഗ്യമാണ്. വളരെ റിസേവ്ഡ് ആയ താന്‍ ജീവിതം ആസ്വദിച്ചത് അമല വന്നതിനു ശേഷമാണെന്നും വിജയ് നേരത്തെ പ്രതികരിച്ചിരുന്നു.

ഷാജഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല ഒടുവില്‍ അഭിനയിച്ചത്. ധനുഷിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അമല്‍ ഇപ്പോള്‍. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും അമലയാണ് നായിക. അമ്മ കണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

Top