കാജലിനോട് പറയാതെ ചുംബനരംഗം ചിത്രീകരിച്ചു; കാജലിന്റെ രണ്‍ദീപ് ഹൂഡയുമായുള്ള ലിപ്‌ലോക്ക് വൈറലായി

kajal-agarwal

തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളും ലിപ്‌ലോക്കില്‍ കുടുങ്ങി. ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയുമായുള്ള ചുംബന രംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്നാല്‍, ലിപ്‌ലോക്ക് രംഗം കാജലിനോട് പറയാതെ എടുത്തതായിരുന്നുവെന്നാണ് പറയുന്നത്. ബോളിവുഡ് ചിത്രമായ ദോ ലഫ്‌സോന്‍ കി കഹാനിയുടെ സെറ്റില്‍വെച്ചാണ് സംഭവം.

ഒരു പ്രണയ രംഗം ചിത്രീകരിക്കുന്ന സമയത്താണ് രണ്‍ദീപ് കാജലിന്റെ ചുണ്ടുകളില്‍ ചുംബിച്ചത്. ഈ രംഗം കാജലിനോട് നേരത്തെ സംവിധായകന്‍ പറഞ്ഞിട്ടില്ലായിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ കാജല്‍ കട്ട് പറഞ്ഞു. രണ്‍ദീപിനോട് ദേഷ്യം ഒട്ടും കാണിച്ചതുമില്ല. എന്നാല്‍ ഈ രംഗം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. ചുംബനം ഒഴിവാക്കി ഈ രംഗം ഒന്നുകൂടെ ചെയ്യാമെന്നും കാജല്‍ പറയുകയുണ്ടായി.

kajal-liplock

രണ്‍ദീപ് ആ വേഷവുമായി ഇഴുകിച്ചേര്‍ന്ന് ആ രംഗം മനോഹരമാക്കിയെന്നും ഈ സിനിമയില്‍ തന്നെ ഏറ്റവും ശ്രദ്ധനേടുന്നതും ഈ പ്രണയരംഗമായിരിക്കുമെന്ന് സംവിധായകന്‍ കാജലിനോട് പറഞ്ഞു. അതുകൊണ്ടു തന്നെ ഇനി ഈ ലിപ്ലോക്ക് രംഗം ഒഴിവാക്കിയാല്‍ രംഗത്തിന്റെ മനോഹാരിത നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവസാനം തിരക്കഥയോട് നീതിപാലിക്കാന്‍ കാജലും ഇതിന് സമ്മതിക്കുകയായിരുന്നു. പിന്നീട് വീണ്ടും ലിപ്ലോക്കോട് കൂടി തന്നെ ആ രംഗം ചിത്രീകരിക്കുകയായിരുന്നു. ചിത്രത്തില്‍ അന്ധയായ പെണ്‍കുട്ടിയായാണ് കാജല്‍ എത്തുന്നത്.

Top