ബാഹുബലിയിലെ മരണം യഥാര്‍ത്ഥത്തില്‍ എങ്ങനെയായിരുന്നു; മേക്കിംഗ് വീഡിയോ കാണാം

baahubali

ചരിത്രം കുറിച്ച എസ്എസ് രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാംഭാഗത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍, ബാഹുബലിയിലെ പല സംഘട്ടന രംഗങ്ങളും യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചിരിക്കുന്നതു കണ്ടാല്‍ ഞെട്ടും. ബാഹുബലിയുടെ പല മേക്കിംഗ് വീഡിയോകളിലൂടെയും അത് മനസിലായിട്ടുണ്ട്. എന്നാല്‍, ബാഹുബലിയുടെ ഇതുവരെ കാണാത്ത മേക്കിംഗ് വീഡിയോ ആയിരിക്കും ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.

റിലീസിംഗിന് ഒരു വര്‍ഷം തികഞ്ഞ വേളയില്‍ ഇതുവരെ ആരും കാണാത്ത ചിത്രത്തിന്റെ മേക്കിങ്ങ് ദൃശ്യങ്ങള്‍ അണിയറക്കാറാണ് പുറത്തുവിട്ടത്.യുദ്ധരംഗ ചിത്രീകരണം, വാള്‍പ്പയറ്റ് പരിശീലിക്കുന്ന പ്രഭാസും റാണാ ദഗുബട്ടിയും, തമന്നയുടെ അമ്പെയ്ത്ത് ദൃശ്യം എന്നിവയെല്ലാം വീഡിയോയിലുണ്ട്. പ്രഭാസിന്റെ കഥാപാത്രം കട്ടപ്പയുടെ വാള്‍ ഉപയോഗിച്ച് രാജകുമാരന്റെ തല കൊയ്തതെങ്ങനെയെന്നും വീഡിയോ കാണിച്ചുതരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രഭാസ്, റാണാ ദഗുബട്ടി, അനുഷ്‌ക, തമന്ന എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍.

Top