ശ്രുതി ഹാസന്‍ വിവാഹിതയാകുന്നു; അടുത്തവര്‍ഷം മാംഗല്യം

Shruti-Haasan-Fresh-Wide-Wallpapers

ഉലകനായകന്‍ കമലഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ വിവാഹിതയാകുന്നു. ചലച്ചിത്ര താരങ്ങളോ സംവിധായകരോ അല്ല ശ്രുതിയുടെ മണവാളന്‍. മുംബൈ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന ഒരാളാണ് വരന്‍.

ഇരുവരും അടുത്ത വര്‍ഷം വിവാഹം കഴിക്കുമെന്നാണ് വാര്‍ത്തകള്‍. വിവാഹവാര്‍ത്തയെ കുറിച്ചുള്ള ഒരു ട്വീറ്റിനോട് ശ്രുതി പ്രതികരിച്ചതോടെയാണ് ഇക്കാര്യം വേഗത്തില്‍ പരന്നത്. സാധാരണ ഗോസിപ്പ് കോളങ്ങളോട് രൂക്ഷമായി പ്രതികരിക്കുന്ന ശ്രുതി ഇത്തവണ തമാശയോടെയാണ് പ്രതികരിച്ചത്. അതുകൊണ്ടു തന്നെ വാര്‍ത്തകള്‍ സത്യമാണെന്ന വിലയിരുത്തലിലാണ് ആരാധകരും ചലച്ചിത്രലോകവും.

shruti_haasan_hot-wide

2000ല്‍ സിനിമാ രംഗത്തെത്തിയ ശ്രുതി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 30ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. റോക്കി ഹാന്റ്സം എന്ന ഹിന്ദി ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. നിലവില്‍ ബഹുഭാഷ ചിത്രമായ സബാഷ് നായിഡു, പ്രേമത്തിന്റെ തെലുങ്കു പതിപ്പ്, എസ്3, യാര എന്ന ചിത്രങ്ങളിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Top