കക്കൂസ് നിര്‍മ്മിക്കുന്നതിനായി പെട്രോള്‍ വില ഉയര്‍ത്തുന്ന ബിജെപിയുടെ മന്ത്രി മൂത്രശങ്ക തീര്‍ത്തത് സ്വന്തം മുഖ്യമന്ത്രിയുടെ പോസ്റ്ററിന് താഴെ

അജ്മീര്‍ : ദിനംപ്രതി ഉയരുന്ന പെട്രോള്‍ വില ബിജെപിക്ക് കുറച്ചൊന്നുമല്ല തലവേദന നല്‍കിയത്. ഇപ്പോള്‍ വീണ്ടും ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ് സ്വന്തം മന്ത്രി. രാജസ്ഥാനില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത സംസ്ഥാന മന്ത്രി മൂത്രശങ്ക തീര്‍ത്തത് സ്വന്തം മുഖ്യമന്ത്രിയുടെ പോസ്റ്ററില്‍. അജ്മീരില്‍ പാര്‍ട്ടി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഷാബനു സിംഗാണ് മുഖ്യമന്ത്രിയായ വസുന്ധര രാജ്യ സിന്ധ്യയുടെ പോസ്റ്ററില്‍ മൂത്രമൊഴിച്ചത്. മന്ത്രിയുടെ ഈ ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിച്ചപ്പോഴാണ് മന്ത്രി അടുത്ത വെടി പൊട്ടിച്ചത്, ഇതൊക്കെ പണ്ട് മുതലേ ഇങ്ങനെയൊക്കെയല്ലേ അതിനിപ്പം എന്താണ് ഇത്ര തെറ്റെന്ന്.

കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛഭാരതിനെ പരസ്യമായി തള്ളിക്കളഞ്ഞ മന്ത്രിയുടെ മൂത്രമൊഴിക്കല്‍ ഇപ്പോള്‍ രാജ്യത്താകമാനം പരസ്യമായിരിക്കുകയാണ്. സംഭവം കൈവിട്ട് പോവുമെന്ന അവസ്ഥയില്‍ താന്‍ ആളൊഴിഞ്ഞ വിജനമായ സ്ഥലമാണ് ഉപയോഗിച്ചതെന്നും, അടുത്തൊന്നും ശൗചാലയം ഇല്ലായിരുന്നുവെന്നും പറഞ്ഞ് അദ്ദേഹം തടിയൊഴിയുകയാണ് ഉണ്ടായത്.

Top