കൃസ്ത്യാനിക്കും മുസ്ലീമിനും കയറാവുന്ന ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദുസ്ത്രീകളെ കയറ്റാതിരിക്കാന്‍ എന്തൊരാവേശം, പ്രതിഷേധങ്ങളെ പരിഹസിച്ച് ടി.ജി മോഹന്‍ദാസ്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതിയുടെ വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. വിവിധ ഹിന്ദുസംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളെ പരിഹസിച്ച് ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ് രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദുസ്ത്രീകളെ കയറ്റാതിരിക്കാന്‍ എന്തൊരാവേശമെന്നാണ് മോഹന്‍ദാസിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് പ്രതിഷേധങ്ങള്‍ക്കെതിരെ അദ്ദേഹം രംഗത്തെത്തിയത്.

”എന്തൊരാള്‍ക്കൂട്ടം. എന്തൊരാവേശം! കൃസ്ത്യാനിക്കും മുസ്ലീമിനും കയറാവുന്ന ഒരു ഹിന്ദു ക്ഷേത്രത്തില്‍ ഹിന്ദുയുവതികള്‍ കയറാതെ നോക്കാന്‍. മാസത്തിലൊരു ദിവസം പോലും അനുവദിക്കാതിരിക്കാന്‍. സ്വാമിയേ ശരണമയ്യപ്പാ”- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Top