ഹൂസ്റ്റൺ ചാപ്റ്റർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഈശോ ജേക്കബിന്റെ വിയോഗത്തിൽ അനുശോചിച്ചു

ഹ്യൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഉറ്റ സുഹൃത്തും  സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിലെ  നിറസാന്നിധ്യവുമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. .

ഹൂസ്റ്റണിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് സംഘടനയുടെ ആരംഭ സമയത്ത് സജീവപ്രവർത്തകനായിരുന്ന ഈശോ ജേക്കബ് പിന്നീട് സംഘടനയുടെ വളർച്ചക്ക് എന്നും ഒരു മാർഗദർശിയും ഉപദേശകനുമായി മാറി. ഇന്ത്യയിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വളർച്ച എന്നും അദ്ദേഹം സ്വപ്നം കണ്ടിരുന്നു. അറിവുകളുടെ ഭണ്ഡാരമായിരുന്ന ഈശോ ഏതുകാര്യത്തിനും സമീപിക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു. സൗമശീലൻ, പ്രഭാഷകൻ, മികവുറ്റ സംഘാടകൻ, സാഹിത്യകാരൻ, മാധ്യമപ്രവർത്തകൻ  എന്നീ നിലകളില്ലാം ശ്രദ്ധേയനായിരുന്നു. കൈവച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിച്ച ഈശോ ജേക്കബിന്റെ വേർപാട് ഹൂസ്റ്റൺ മലയാളികൾക്ക്‌ താങ്ങാനാവുന്നതിനപ്പുറമാണെന്നു നേതാക്കൾ സ്മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോൺഗ്രസ് പ്രസ്ഥാനത്തിനും ഈശോ ജേക്കബിന്റെ അകാല വേർപാട് വലിയ  നഷ്ടം വരുത്തിയിരിക്കുകയാണെന്നും നേതാക്കൾ അനുസ്മരിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഓ സി – കേരള) നാഷണൽ  വൈസ് പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ഹൂസ്റ്റൺ ചാപ്റ്റർ ചെയർമാൻ ജോസഫ് എബ്രഹാം, പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ, വൈസ് പ്രസിഡണ്ട് പൊന്നു പിള്ള, സെക്രട്ടറി വാവച്ചൻ മത്തായി. ട്രഷറർ എബ്രഹാം തോമസ് തുടങ്ങിയവർ അനുശോചിച്ചു.

ഈശോ ജേക്കബിന്റെ വേർപാട് ഹൂസ്റ്റണിലെ മലയാളി സമൂഹത്തിനു മാത്രമല്ല ടെക്സസ്സിനും അമേരിക്കയിലെ മുഴുവൻ മലയാളി പ്രവാസികൾക്കും  നികത്താവണാത്ത നഷ്ടമാണെന്ന് ഐഒസി ടെക്സാസ് ചാപ്റ്റർ പ്രസിഡണ്ട് ജെയിംസ് കൂടൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സൈമൺ വാളച്ചേരിൽ  എന്നിവർ അനുസ്മരിച്ചു.

Top