ബസുകൾ തിരികെ വേണ്ട, അതിന്റെ നല്ലകാലമൊക്കെ കഴിഞ്ഞു.വരുമാനം ഷെയർ ചെയ്യണം, ഇ ബസിന്റെ ലാഭവിഹിതം വേണം; കരാർ വ്യവസ്ഥകളിൽ ചിലത് ലംഘിച്ചു.മേയർ വി വി രാജേഷ്

തിരുവനന്തപുരം: സിറ്റി ബസുമായി ബന്ധപ്പെട്ട് കോർപ്പറേഷനുമായി ഉണ്ടാക്കിയ കരാർ പാലിക്കണെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് മേയർ വി വി രാജേഷ്.തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് വിവാദത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടി പറയുകയായിരുന്നു മേയർ വി വി രാജേഷ്. 113 കോടി രൂപ നിക്ഷേപിക്കുമ്പോൾ അതിൽനിന്ന് ഒരു ലാഭവിഹിതം കിട്ടണമെന്നത് ന്യായമായ കാര്യമാണ്. അത് കരാറിലും ഉള്ളതാണെന്നും മേയർ രാജേഷ് പറഞ്ഞു . 2023 ഫെബ്രുവരിയിലെ കരാറിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കണം. കരാർ വ്യവസ്ഥകളിലെ ചില കാര്യങ്ങൾ ലംഘിച്ചു എന്നും മേയർ .

പീക്ക് സമയത്ത് നഗര പരിധിയിൽ ഓടണമെന്നാണ് കരാർ. എന്നാൽ ഇത് ലംഘിച്ച്. റൂട്ട് നിശ്ചിയിക്കുന്നതിൽ കോർപ്പറേഷനുമായി ചർച്ച നടത്തണം. എന്നാൽ ചർച്ച നടത്തിയില്ല. വരുമാനം ഷെയർ ചെയ്യണം. അതും ലംഘിച്ചുവെന്നും മേയർ വ്യക്തമാക്കി. ഈ കരാർ പാലിക്കണമെന്നാണ് കോർപ്പറേഷൻ ആവശ്യപ്പെട്ടത്. കരാർ ലംഘനമാണ് നടക്കുന്നത്. ജനങ്ങൾ പ്രധാനമായും ഇടറോഡുകളിലേക്ക് ബസ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. രാവിലെയും വൈകീട്ടുമെങ്കിലും കോർപ്പറേഷൻ മേഖലയിലെ ഇട റോഡുകളിൽ സർവ്വീസ് നടത്തണം. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം. ദൂര സ്ഥലങ്ങളിൽ വലിയ ബസ് വാങ്ങി വിടട്ടെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബസ് തിരികെ എടുക്കാനുള്ള പ്ലാൻ കോർപ്പറേഷന് ഇല്ല. ബസിൻ്റെ ബാറ്ററി പരമാവധി ഓടിക്കഴിഞ്ഞു. കരാർ ഒപ്പിട്ടാൽ പാലിക്കണം. തർക്കുത്തരം പറയാനോ ഗുസ്തി പിടിക്കാനോ ഇല്ല. പത്തോ നൂറോ ബസ് ഇടാനുള്ള കോർപ്പറേഷന് സ്ഥലം ഉണ്ട്. ആ സാഹചര്യം വന്നാൽ അപ്പോൾ ആലോചിക്കാമെന്നും മേയർ പറഞ്ഞു.

150 ബസുകൾ ഇറക്കി ഗ്രാമീണ മേഖലയിൽ ഓടിച്ചാൽ പ്രശ്നം തീരും. നഷ്ടം എന്ന് പറയുന്നത് ശരിയല്ല. ഇലക്ട്രിക് ബസ് മാത്രം നോക്കിയാൽ ലാഭം തന്നെ. കരാർ നടപ്പാക്കണമെന്ന് മുൻ മേയർ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കൗൺസിലിൽ ചർച്ച ചെയ്യുമെന്നും വി വി രാജേഷ് വ്യക്തമാക്കി.

Top