വിമത്തിലേറാന്‍ വരി നില്‍ക്കുന്ന രാഹുല്‍ഗാന്ധി; ട്വിറ്ററില്‍ സമ്മിശ്ര പ്രതികരണം

ന്യൂഡല്‍ഹി: വിമാനത്തില്‍ കയറാന്‍ ക്യൂ നില്‍ക്കുന്ന രാഹുല്‍ഗാന്ധിയുടെ ചിത്രം വൈറലാകുന്നു. മറ്റ് യാത്രക്കാര്‍ക്കൊപ്പം ക്യൂ നില്‍ക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. ഇതോടെ ട്വിറ്ററില്‍ രണ്ട് ചേരിയായി തിരിഞ്ഞ് വാക്ക് യുദ്ധം ആരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അനുഭാവികള്‍ രാഹുലിന്റെ ലാളിത്യമായി ഈ സംഭവത്തെ വിലയിരുത്തിയെങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന നാടകങ്ങളാണെന്ന രീതിയിലും പ്രതികരണങ്ങളുണ്ട്.

ഗുജറാത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്നു രാഹുല്‍. അമ്മ സോണിയ ഗാന്ധിക്ക് ജന്‍മദിനത്തില്‍ ആശംസ നേരാനാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന രാഹുല്‍ ഗാന്ധി ശനിയാഴ്ച രാവിലെ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയില്‍ നിന്ന് തിരികെ അഹമ്മാദാബാദിലേക്ക് മടങ്ങുമ്പോഴാണ് ബോര്‍ഡിങ് സമയത്ത് വിവിഐപി പരിഗണന ഉപയോഗപ്പെടുത്താതെ രാഹുല്‍ ക്യൂവില്‍ സഹ യാത്രികര്‍ക്കൊപ്പം നിന്നത്. ഇന്‍ഡിഗോയുടെ ബോര്‍ഡിങ് ക്യൂവില്‍ നില്‍ക്കുന്ന രാഹുലിന്റെ ഫോട്ടോ ഇന്‍ഡിഗോ അധികൃതരാണ് ട്വീറ്റ് ചെയ്തത്

Top