മന്ത്രി സി.രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്‍എസ്സ്എസ്സില്‍, വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ എബിവിപിയില്‍; കടുത്ത വിമര്‍ശനവുമായി അനില്‍ ഐക്കര എംഎല്‍എ

തിരുവനന്തപുരം: സംഘപരിവാര്‍ അജണ്ടകളനുസരിച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പ്രവര്‍ത്തിക്കുകയാണെന്ന ആരോപണത്തിന് പിന്നാലെ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എ

സി. രവീന്ദ്രനാഥ് വളര്‍ന്നുവന്നത് സംഘപരിവാര്‍ പശ്ചാത്തലത്തിലൂടെയെന്നാണ് അനില്‍ അക്കരയുടെ ആരോപണം. കുട്ടിക്കാലത്ത് ആര്‍.എസ്.എസ് നടത്തുന്ന ശാഖയില്‍ അംഗമായിരുന്നുന്നു രവീന്ദ്രനാഥ് എന്നും അനില്‍ അക്കര പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍എസ്എസ് ചേരാനെല്ലൂര്‍ ശാഖയില്‍ അംഗമായിരുന്നു രവീന്ദ്രനാഥെന്നും ഇഎംഎസ് പഠിച്ച തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലത്ത് രവീന്ദ്രനാഥ് എബിവിപി ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ആയിരുന്നെന്നും വ്യക്തമാക്കിയാണ് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര എത്തുന്നത്. ആര്‍എസ്എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് ഡിപിഐ സര്‍ക്കുലര്‍ അയച്ചത് ചര്‍ച്ചയാവുന്നതിനിടെ ആണ് അനില്‍ അക്കര ഫേസ്ബുക്കില്‍ പുതിയ വെളിപ്പെടുത്തലുമായി എത്തുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കുട്ടിക്കാലത്ത് എറണാകുളം ചേരാനെലൂര്‍ ആര്‍എസ്എസ് ശാഖാ അംഗം, വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഇ.എം.എസ് പഠിച്ച തൃശ്ശൂര്‍ സെന്റ്‌തോമസ് കോളേജില്‍ എ.ബി.വി.പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കി… ഇതെല്ലാം ശരിയെങ്കില്‍ ഇനി എത്ര കാണാനിരിക്കുന്നു? – ഇങ്ങനെയാണ് അനില്‍ അക്കരയുടെ കുറിപ്പ്. ഇതോടെ വിഷയം സജീവ ചര്‍ച്ചയായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
സി. രവീന്ദ്രനാഥിന് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചപ്പോള്‍ ‘ഹിന്ദു പ്രതിനിധി വിദ്യാഭ്യാസ മന്ത്രിയായത് ബിജെപിയുടെ നേട്ടമാണെ’ന്ന് സംഘപരിവാര്‍ സഹയാത്രികന്‍ രാഹുല്‍ ഈശ്വര്‍ പ്രസ്താവിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ആരു ഭരിച്ചാലും ഏറെക്കാലമായി ക്രൈസ്തവ, മുസ്ളീം പ്രതിനിധികളാണ് വിദ്യാഭ്യാസ മന്ത്രി പദവി കയ്യാളിയിരുന്നതെന്നും ഇക്കുറി അതിന് മാറ്റം വന്നു എന്ന നിലയില്‍ രവീന്ദ്രനാഥിന്റെ മന്ത്രിസ്ഥാനം ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പലപ്പോഴും മന്ത്രി സംഘപരിവാര സംഘ് പരിവാരത്തെ തൃപ്തിപ്പെടുത്തുന്ന നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നത് സിപിഎമ്മിലും ചര്‍ച്ചയായിരുന്നു.
മാംസാഹാരം കഴിച്ചുവെന്നാരോപിച്ച് യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അടിച്ചു കൊന്നതിനെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്നിരുന്നു. ഇടതുസംഘടനകള്‍ ഉള്‍പ്പെടെ ഇതിനെതിരെ നിലപാടുമായി എത്തിയപ്പോള്‍ മാംസാഹാരം കഴിക്കുന്നത് നല്ലതല്ല എന്ന് രവീന്ദ്രനാഥ് പ്രസ്താവന നടത്തിയത് ചര്‍ച്ചയായി. സംഘപരിവാര്‍ നയങ്ങളോട് പ്രതിഷേധ സൂചകമായി ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതിനിടെയായിരുന്നു മത്സ്യം, മാംസം, മുട്ട തുടങ്ങിയവയെ മദ്യത്തോടും മയക്കുമരുന്നിനോടും ഉപമിച്ചു കൊണ്ട് രവീന്ദ്രനാഥ് പ്രസംഗിച്ചത്. ഇത് ഡിവൈഎഫ്ഐയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്‍.എസ് മാധവന്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എസ്. ഫെയ്‌സി തുടങ്ങി നിരവധിപേര്‍ മന്ത്രിക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
സ്‌കൂളുകളിലെ ഭക്ഷണ മെനുവില്‍ നിന്ന് നോണ്‍ വെജ് വിഭവങ്ങള്‍ പൂര്‍ണമായി എടുത്തു കളയാന്‍ രവീന്ദ്രനാഥ് ശ്രമിക്കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഭക്ഷണ മെനു സര്‍ക്കുലറില്‍ മാംസ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വിവാദമായതോടെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് പിന്നീട് രംഗത്തെത്തി. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘ് പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്തതും പിന്നീട് വിവാദമായി വിവാദമായി.

Top