പ്രാര്‍ത്ഥന നിര്‍ത്തിയില്ലെങ്കില്‍ വീട് തകര്‍ക്കുമെന്ന് ഭീഷണി; കണ്ണൂരിലെ ക്രിസ്ത്യന്‍ കുടുംബത്തിനുനേരെ ആര്‍എസ്എസുകാരുടെ അക്രമം

Prayer

കണ്ണൂര്‍: ക്രിസ്ത്യന്‍ കുടുംബത്തിനുനേരെ ഭീഷണിയുമായി ആര്‍എസ്എസുകാരെത്തി. കണ്ണൂരിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍ കയറിയാണ് ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടം. പ്രാര്‍ത്ഥനാ സംഗമം നടക്കുന്നതിനിടയില്‍ അതിക്രമിച്ചു കയറി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പുഴാതിയിലാണ് സംഭവം. പുഴാതി സ്വദേശി അനീഷിന്റെ കുടുംബത്തിനു നേരെയാണ് ആര്‍എസ്എസ് ആക്രമണം ഉണ്ടായത്. അനീഷ്, ഭാര്യ ഗീത, മകന്‍ അജിന്‍ എന്നിവരാണ് പ്രാര്‍ത്ഥന നടത്തിയിരുന്നത്. ഹിന്ദു ഭൂരിപക്ഷ സ്ഥലത്ത് ക്രിസ്തീയ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു ഇരുപതോളം വരുന്ന ആര്‍എസ്എസ് സംഘം പ്രാര്‍ത്ഥന തടഞ്ഞത്. പ്രാര്‍ത്ഥന നിര്‍ത്തിയില്ലെങ്കില്‍ വീട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുടുംബം വളപട്ടണം പൊലീസില്‍ പരാതി നല്‍കി.

കണ്ണൂരില്‍ വളപട്ടണത്തിനടുത്താണ് പുഴാതി എന്ന സ്ഥലം. അനീഷിന്റെ വീട്ടില്‍ ഒരു പ്രാര്‍ത്ഥനാ സംഗമം നടത്തുകയായിരുന്നു. രാവിലെ 11 മണിക്കാണ് പ്രാര്‍ത്ഥന ആരംഭിച്ചത്. പള്ളിയില്‍ നിന്നുള്ള ചിലരും അനീഷിന്റെ ചില കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. ഈസമയം വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഘം പ്രാര്‍ത്ഥന നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഹിന്ദു ഭൂരിപക്ഷ പ്രദേശമാണെന്നും ഇവിടെ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണി. 20 മിനിറ്റിനകം നിര്‍ത്തിയില്ലെങ്കില്‍ വീട് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി.

അനീഷിന്റെ ഭാര്യ ഗീതയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കുടുംബം വളപട്ടണം പൊലീസില്‍ പരാതി നല്‍കി. കേസില്‍ കുറച്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Top