മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ പോലീസ് എസ്‌ഐ ചീത്തവിളിച്ചു; ജനക്കൂട്ടം ഇയാളെ പിടികൂടി

POLICECAP

കണ്ണൂര്‍: മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന നിയമം പറഞ്ഞു പഠിപ്പിക്കുന്ന പോലീസുകാര്‍ തന്നെ നിയമം തെറ്റിച്ചാല്‍ എങ്ങനെയിരിക്കും. മദ്യപിച്ച് ഔദ്യോഗിക ജീപ്പില്‍ വന്നിറങ്ങിയ പോലീസ് എസ്‌ഐയെ നാട്ടുകാരാണ് പിടികൂടിയത്. പോലീസിന് നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നത് കണ്ണൂരിലാണ്.

മത്സ്യം വാങ്ങാനെത്തിയ എസ്ഐയെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ചത്. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ എസ്ഐ രാജീവനെയാണ് നാട്ടുകാര്‍ പിടിച്ചുവച്ച് പോലീസിലേല്‍പ്പിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എആര്‍ ക്യാമ്പിലെ ജീപ്പുമായി ആയിക്കരയില്‍ മത്സ്യം വാങ്ങാനെത്തിയതായിരുന്നു എസ്ഐ രാജീവന്‍. ജീപ്പ് ഓടിക്കുന്നതിനിടെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയായിരുന്നു. പോലീസ് വാഹനത്തിലെത്തിയ ആളുമായി സ്വകാര്യവാഹന ഡ്രൈവര്‍ തര്‍ക്കിക്കുന്നതു കണ്ട് ജനം തടിച്ചുകൂടി.

ഈ സമയം ജീപ്പില്‍ നിന്നിറങ്ങിയ എസ്ഐ മദ്യലഹരിയില്‍ കൂടിനിന്നവരെ ചീത്ത വിളിച്ചതായി പറയുന്നു. എസ്ഐ മദ്യപിച്ചിട്ടുണ്ടെന്നു മനസിലാക്കിയ ജനക്കൂട്ടം ഇയാളെ പിടിച്ചുവച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിറ്റി സ്റ്റേഷനില്‍നിന്നും പോലീസെത്തി എസ്ഐയെ കസ്റ്റഡിയിലെടുത്തു. ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എസ്ഐ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.

Top