യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ കയറി സി.പി.എം ഭീഷണി ,വയോധികയായ മാതാവ് അടക്കമുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി

തളിപ്പറമ്പ്:ആന്തൂര്‍ നഗരസഭായിലെ സ്ഥാനാര്‍ഥികളെ വീട്ടില്‍ കയറി ഭീക്ഷണിപ്പെടുത്തിയതിനാല്‍ ആണ് നോമിനേഷന്‍ കൊടുക്കാന്‍ കഴിയാതിരുന്നതെന്ന കെ .സുധാകരന്റെ പ്രസ്ഥാവന ശരിവെക്കുന്ന തരത്തിലേക്ക് സി.പി.എം ആക്രമണം .തളിപ്പറമ്പ് നഗരസഭ കൂവോട് വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.രഞ്ജിത്തിന്‍െറ വീട്ടില്‍ സംഘടിച്ചത്തെിയ സി.പി.എമ്മുകാര്‍ അക്രമം നടത്തുകയും വയോധികയായ മാതാവ് അടക്കമുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.ഇന്നലെ രാത്രി 10.35 ഓടെയായിരുന്നു സംഭവം. വീടിന്‍െറ അടുക്കള വഴി അകത്തേക്ക് അതിക്രമിച്ചു കയറിയ 25 ഓളം പേരാണ് ഭീഷണി മുഴക്കിയതെന്ന് രഞ്ജിത്ത് പറഞ്ഞു.

പത്രിക പിന്‍വലിക്കാനുള്ള ഫോറവുമായത്തെിയ അക്രമികള്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ. ശബ്ദം കേട്ടത്തെിയ നാട്ടുകാര്‍ക്ക് നേരെ വടിവാള്‍ വീശിയാണ് സംഘം രക്ഷപ്പെട്ടത്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. നേരത്തേ രഞ്ജിത്തിനെ നാമനിര്‍ദേശം ചെയ്ത എം.എസ്.എഫ് പ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നഗരസഭയില്‍ ലീഗ്-സി.പി.എം സംഘട്ടനം നടന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടയാളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ചായിരുന്നു സംഘര്‍ഷം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രഞ്ജിത്തിന് പത്രികയില്‍ പിന്തുണച്ച് ഒപ്പിട്ട് നല്‍കിയത് എം.എസ്.എഫ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ സഫ്വാനാണ്. എന്നാല്‍, ഇയാള്‍ ഇന്നലെ വരണാധികാരി മുമ്പാകെ ഹാജരായി പത്രികയില്‍ താന്‍ ഒപ്പിട്ട് നല്‍കിയിട്ടില്ളെന്ന് പറഞ്ഞുവെന്നും, ഇക്കാര്യം രേഖാമൂലം വേണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതു പ്രകാരം ഉച്ചക്ക് ശേഷം സത്യവാങ്മൂലം എഴുതി നല്‍കാന്‍ എത്തിയപ്പോള്‍ ഒരു കൂട്ടം ലീഗുകാര്‍ സഫ്വാനെ മര്‍ദിച്ച് തട്ടിക്കൊണ്ടു പോയെന്നുമാണ് സി.പി.എം ആരോപണം.

അതേസമയം, ലീഗുകാര്‍ പറയുന്നത് ഇന്നലെ രാവിലെ എട്ട് മണിയോടെ സഫ്വാനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി സത്യവാങ്മൂലം നല്‍കാനാണ് സി.പി.എമ്മുകാര്‍ ശ്രമിച്ചതെന്നാണ്. വൈസ് ചെയര്‍മാന്‍െറ മുറിയില്‍ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നുവെന്നും ലീഗ് നേതൃത്വം ആരോപിച്ചു. ഇതിനിടയില്‍ സഫ്വാനെ ഒരു സംഘം പുറത്തേക്ക് കൊണ്ടു പോയതോടെ ഓഫിസില്‍ തമ്പടിച്ച സി.പി.എം, ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമായി. ഓഫിസിനുള്ളിലും പുറത്തുമായി കൈയാങ്കളിയും അസഭ്യവര്‍ഷവും തുടര്‍ന്നതോടെ പൊലീസ് ഇരു വിഭാഗത്തേയും നീക്കം ചെയ്തു. ഒരു മണിക്കൂറോളം സംഘര്‍ഷാവസ്ഥ നീണ്ടു നിന്നു. ഒടുവില്‍ രഞ്ജിത്തിന്‍െറ പത്രിക അംഗീകരിച്ചു.

 

Top