വിദ്യാര്‍ത്ഥിനിയുടെ ഹാജര്‍ ബുക്കിലെ പേജുകള്‍ കീറി; കൂട്ടബലാത്സംഗക്കേസ് ഒതുക്കാന്‍ ശ്രമം

കണ്ണൂര്‍ പറശിനിക്കടവിലെ ലോഡ്ജില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കേസ് ഒതുക്കാന്‍ ഇടപെടലെന്ന് വിമര്‍ശനം. വിദ്യാര്‍ഥിനി പഠിച്ചിരുന്ന ക്ലാസിലെ ഹാജര്‍ബുക്കിന്റെ പേജുകള്‍ കീറിമാറ്റിയ സംഭവത്തില്‍ അധ്യാപകനടക്കം 3 പേരെ വളപട്ടണം സിഐയുടെ നേതൃത്വത്തില്‍ ഇന്ന് ചോദ്യം ചെയ്യും.

ഇന്നലെ കസ്റ്റഡിയിലെടുത്ത ഓഫീസ് ക്ലാര്‍ക്കിനെ വിട്ടയച്ചെങ്കിലും ഇന്നു വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ ഹാജര്‍ബുക്കിലെ സുപ്രധാന രേഖകളിലെ മൂന്നുപേജുകള്‍ കീറി മാറ്റിയെന്ന മുഖ്യാധ്യാപികയുടെ പരാതിയെത്തുടര്‍ന്നാണ് ക്ലാര്‍ക്കിനെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ എങ്ങും തൊടാതെയുള്ള മറുപടികളാണു ക്ലാര്‍ക്ക് നല്‍കിയത്. കീറി മാറ്റിയത് മറ്റാരോ ആണെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

പറശിനിക്കടവില്‍ ഫേസ്ബുക്ക് കെണിയില്‍പ്പെടുത്തി ഒട്ടേറെപേര്‍ ചേര്‍ന്നു പീഡിപ്പിച്ച പെണ്‍കുട്ടി നഗരത്തിലെ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്. പീഡനത്തിനിരയായ ദിവസങ്ങളില്‍ പെണ്‍കുട്ടി സ്‌കൂളില്‍ ഹാജരായിരുന്നില്ലെന്നു തെളിയിക്കുന്ന ഹാജര്‍ രേഖകള്‍ക്കായി വളപട്ടണം പോലീസ് സ്‌കൂളിലെത്തിയിരുന്നു.

ഇതിനായി സ്‌കൂള്‍ രേഖകളുടെ പകര്‍പ്പെടുക്കാന്‍ ക്ലാര്‍ക്കിനു കൈമാറിയെന്നും എന്നാല്‍ ഇയാള്‍ ഫോട്ടോകോപ്പി എടുത്തില്ലെന്നും തിരിച്ചെത്തിച്ചപ്പോള്‍ ഹാജര്‍പട്ടികയിലെ മൂന്നുപേജുകള്‍ കീറി മാറ്റിയതായും മുഖ്യാധ്യാപിക കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയ പരതായില്‍ പറയുന്നു.

Top