കെഎം ഷാജിക്ക് അടുത്ത പണി; പോലീസിനെ ഭീഷണിപ്പെടുത്തിയതിന് കേസ്

കണ്ണൂര്‍: കെ എം ഷാജിക്ക് ഇത് ശനിദശ. പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരെ കണ്ണൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കേസ് അന്വേഷിച്ച എസ്.ഐയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

ശനിയാഴ്ച നടന്ന പരിപാടിയിലായിരുന്നു കേസിനാസ്പദമായ പ്രസംഗം. എന്നാല്‍ താന്‍ എസ്.ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കെ.എം ഷാജി പ്രതികരിച്ചു. തനിക്കെതിരെ നടന്ന ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

Latest
Widgets Magazine