ജില്ലാ കമ്മറ്റി ഓഫീസിന് പണം കണ്ടെത്താനായി അധ്യക്ഷന്‍ സ്വന്തം വീട് വിറ്റു

കണ്ണൂര്‍: നിര്‍മാണത്തിലിരിക്കുന്ന കോണ്‍ഗ്രസിന്റെ ജില്ലാ കമ്മറ്റി ഓഫീസിന് പണം കണ്ടെത്താനായി അധ്യക്ഷന്‍ സ്വന്തം വീട് വിറ്റു. പാര്‍ട്ടി ഓഫീസിന്റെ 39 ലക്ഷം രൂപ ബാധ്യതതീര്‍ക്കാനാണ് തളിപ്പറമ്പിലുള്ള വീട് സതീശന്‍ പാച്ചേനി 38 ലക്ഷം രൂപയ്ക്കു വിറ്റത്. അഞ്ചുവര്‍ഷം മുമ്പ് 40 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച വീടായിരുന്നു ഇത്. പാര്‍ട്ടി ഓഫീസ് നിര്‍മാണം പ്രതിസന്ധിയിലായതോടെയാണ് പ്രസിഡന്റ് വീടുവിറ്റ് ആ പണം തത്കാലം ഇതിനുപയോഗിച്ചത്. പാര്‍ട്ടി ഫണ്ട് ലഭ്യമായാല്‍ പിന്നീട് ആ പണം തിരികെ നല്‍കാമെന്ന ധാരണയിലാണിത്.

ഡി.സി.സി.യുടെ പഴയകെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പണി കരാറുകാരനെ ഏല്‍പ്പിച്ചു. എന്നാല്‍ ചില തര്‍ക്കങ്ങള്‍ കാരണം നിര്‍മാണം വൈകി. പുതിയ പ്രസിഡന്റായി പാച്ചേനി വന്നപ്പോള്‍ ആദ്യത്തെ വാഗ്ദാനം ഉടന്‍ പുതിയ ഓഫീസ് കെട്ടിടം നിര്‍മിക്കുമെന്നായിരുന്നു. ഈ സമയം പാര്‍ട്ടിക്ക് വലിയ ബാധ്യതവന്നു. തിരഞ്ഞെടുപ്പ് വന്നതോടെ സാമ്ബത്തിക പ്രതിസന്ധിയുമുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ കരാറുകാരനെ ഒഴിവാക്കി നിര്‍മാണം പാര്‍ട്ടി ഏറ്റെടുക്കുകയും ചെയ്തു. കരാറുകാരന് കൊടുക്കാനുള്ള 60 ലക്ഷത്തില്‍ പകുതി കൊടുത്തു. 39 ലക്ഷം ബാധ്യതയായി. അഭ്യുദയകാംക്ഷികളുടെ സഹായം തേടാന്‍ ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുധാകരന്റെ നേതൃത്വത്തില്‍ തീരുമാനിച്ചു. 19 ലക്ഷം രൂപയുടെ സിമന്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സംഘടിപ്പിച്ചു. ബാക്കി ബാധ്യത തീര്‍ക്കാനാണ് പ്രസിഡന്റ് വീടുവിറ്റ് പണംനല്‍കിയത്.

Top