ചെഗുവേരയുടെ മകള്‍ കണ്ണൂരിലെത്തുന്നു  

ക്യൂബന്‍ വിപ്ലവകാരിയും രക്തസാക്ഷിയുമായ ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേര കേരളത്തിലെത്തുന്നു.  ഈ മാസം 29 ാം തിയതി കണ്ണൂരിലെ നായനാർ അക്കാദമിയിൽ നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അലൈഡ എത്തുന്നത്.  സിപിഎം ജില്ലാകമ്മിറ്റിയും തൃശൂര്‍ സമതയെന്ന പ്രസാധന രംഗത്തെ പെണ്‍കുട്ടായ്മയും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. 29 ന് വൈകുന്നേരമാണ് പരിപാടി. ലാറ്റിനമേരിക്കയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും. നേരത്തെ ചെഗുവേരയുടെ മകള്‍ 1997  ലും കേരളത്തിലെത്തിയിട്ടുണ്ട്.

Top