പതിമൂന്ന് വയസുമുതല്‍ അച്ഛന്‍ പീഡിപ്പിച്ചു!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോഡ്ജില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി

കണ്ണൂര്‍: കണ്ണൂര്‍ പീഡനക്കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പറശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ കൂട്ട മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി പിതാവില്‍ നിന്നും പതിമൂന്ന് വയസുമുതല്‍ ക്രൂരമായ പീഡനം ഏറ്റിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. 16 തവണ തന്നെ അച്ഛന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

സംശയം തോന്നിയ മാതാവ്, പിതാവില്‍നിന്ന് മകളെ പരമാവധി അകറ്റി നിറുത്താന്‍ ശ്രമിച്ചപ്പോഴെല്ലാം അത് മറികടന്ന് മകളോട് സ്നേഹം പ്രകടിപ്പിക്കാന്‍ ഇയാള്‍ താല്പര്യം കാട്ടിയിരുന്നുവത്രേ. മറ്റൊരു മാര്‍ഗവുമില്ലാതെ പിതാവില്‍ നിന്ന് രക്ഷിക്കാന്‍ മകളെ മുറിയ്ക്കകത്ത് പൂട്ടിയിടുകപോലും മാതാവ് ചെയ്തിരുന്നു. എന്നിട്ടും പൂട്ട് തകര്‍ത്ത് അകത്തുകടന്ന ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഈ ക്രൂരതയില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി വീടിന് പുറത്തേക്ക് വിശ്വാസം നീട്ടിയപ്പോള്‍ അവിടേയും ക്രൂരതയുടെ നഖങ്ങളാണ് അവളെ പിച്ചിച്ചീന്തിയത്. ഇരുപതോളംപേരുടെ ക്രൂര പീഡനങ്ങള്‍ പെണ്‍കുട്ടിക്ക് ഏറ്റുവാങ്ങേണ്ടിവന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റും സൗഹൃദം നടിച്ച് വഞ്ചിക്കുകയായിരുന്നു ഇവര്‍. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി കൂട്ടമായും ഒറ്റയ്ക്കും പീഡിപ്പിച്ചു. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ രംഗത്ത് നിന്ന് അനീതിക്കെതിരെ സമരം ചെയ്തിരുന്ന യുവാവും ഉള്‍പ്പെട്ടിരുന്നു.

ഭയംകൊണ്ടും ഭീഷണികാരണവും ഇക്കാര്യങ്ങളെല്ലാം ആരോടെങ്കിലും പറയാന്‍ പെണ്‍കുട്ടിക്ക് സാധിച്ചിരുന്നില്ല. സഹോദരനെ ഭീഷണിപ്പെടുത്തിയപ്പോഴാണ് പീഡനകഥ പൊലീസില്‍ എത്തുന്നത്. പെണ്‍കുട്ടിയുടെ മുഖത്തെ ഭയവും നിസഹായതയും വായിച്ചെടുത്ത തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലന്റെ അന്വേഷണത്തിലാണ് പീഡനത്തിന്റെ ആഴം വ്യക്തമാകുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ ജീവനോടെ ചുട്ടുകളയുമെന്നും നഗ്‌നഫോട്ടോ നവമാദ്ധ്യമങ്ങളിലൂടെ ലോകം മുഴുവനും എത്തിക്കുമെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് മനസിലാക്കി.

പറശിനിക്കടവിലെ ലോഡ്ജില്‍ നാലംഗ സംഘം കട്ടിലില്‍ കെട്ടിയിട്ട് കൂട്ടമാനഭംഗത്തിന് ഇരയാക്കുമ്പോഴാണ് നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഇതാണ് സഹോദരന് അയച്ചുകൊടുത്ത് 50,000 രൂപ തട്ടാനുള്ള ശ്രമം നടത്തിയത്. 15 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്ത ലോഡ്ജ് മാനേജരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top