അടിക്കുകയും ചൂടുവെള്ളമൊഴിച്ച് പൊള്ളിക്കുകയും ചെയ്തു; മര്‍ദ്ദിച്ച് കൊന്ന മകളെ അച്ഛന്‍ ഫ്രീസറിലടച്ചു

rapestory

കുവൈറ്റ്: മാതാപിതാക്കള്‍ പിഞ്ചുകുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരത കണ്ടാല്‍ ഞെട്ടിപ്പോകും. സ്വന്തം മകളെ അടിച്ച് കൊന്ന് ഫ്രീസറലടച്ച വാര്‍ത്തയാണ് കുവൈറ്റില്‍ നിന്നും ലഭിച്ചത്. നാലു വയസുകാരിയായ മകളെ മര്‍ദ്ദിച്ച് കൊന്നതിനുശേഷം പിതാവ് ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. പിതാവിനെയും മാതാവിനെയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

സലേം ബൗഹാന്‍ എന്ന സ്വദേശി പൗരനാണ് പിടിയിലായത്. കുവൈറ്റ് സാല്‍മിടയയിലെ ഒരു ഫ്ളാറ്റിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച ഈ ക്രൂരകൃത്യം അരങ്ങേറിയത്. സലേം ബൗഹാന്‍ എന്ന സ്വദേശി പൗരന്‍ ആണ് ഭാര്യയുടെയും മൂന്ന് സഹോദരങ്ങളുടെയും മുന്നില്‍ വച്ച് നാലുവയസ്സുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദി ് കൊന്നത്.കുട്ടിയെ വൈദ്യുതി വയര്‍ കൊണ്ട് അടിക്കുകയും ചൂടുവെള്ളം ഒഴിച്ച് പൊള്ളിക്കുകയും ആണ് പിതാവ് ചെയ്തത്.തുടര്‍ന്ന് ഒരു ഫ്രീസര്‍ വാങ്ങി കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഫ്രീസറില്‍ വെക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

കൊലപതാകം സംബന്ധിച്ച് സൂചന ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഫല്‍റ്റിലെ ഫ്രീസറില്‍ നിന്നും നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി.കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.കേസില്‍ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.പിതാവും മാതാവും ലഹരിക്ക് അടിമകളായിരുന്നു എന്നും സംഭവ സമയത്തും ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു.

Top