ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സൈനികനെതിരെ കേസെടുത്തു; പോസ്‌കോ നിയമവും പട്ടികജാതി പീഡന നിയമവും ചാര്‍ജ്ജ് ചെയ്തു

കുണ്ടറ: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സൈനികനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമാണ് കേസ്. പെണ്‍കുട്ടിയുടെ അയല്‍വാസികൂടിയായ സൈനികന്‍ സതീഷിനെതിരെ (30) ആണ് കേസ് ചാര്‍ജ്ജ് ചെയ്തത്. തട്ടിപ്പിന് കൂട്ടുനിന്ന സതീഷിന്റെ സുഹൃത്ത് അജിത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈനികനെതിരെ പോക്‌സോ നിയമപ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവുമാണ് കേസെടുത്തിട്ടുണ്ട്.

പ്ലസ് ടു വിദ്യാർഥിനിയായിരിക്കെ 2010 മുതൽ പെൺകുട്ടിയെ സൈനികൻ പീഡിപ്പിച്ചുവരുകയായിരുന്നു. രണ്ടുവർഷം മുമ്പ് ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ പെൺകുട്ടി പിന്നീട് മാതാപിതാക്കൾ കണ്ടെത്തിയയാളെ വിവാഹം കഴിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹിതയായതോടെ പ്രതി പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങി. ചിത്രങ്ങളും വിഡിയോയും കൈയിലുണ്ടെന്നും സ്വർണവും പണവും നൽകിയില്ലെങ്കിൽ ഇതു കാണിച്ച് കുടുംബബന്ധം തകർക്കുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് പെൺകുട്ടി തെൻറ വളയും ഒരുലക്ഷത്തോളം രൂപയും നൽകി. സതീഷിനു വേണ്ടി സുഹൃത്തായ അജിത്താണ് പെൺകുട്ടിയെ സമീപിച്ച് സ്വർണവും പണവും വാങ്ങിയത്. കൈയിൽ വള കാണാതായതോടെ ബന്ധുക്കൾ പെൺകുട്ടിയോട് ഇതിനെക്കുറിച്ച് അന്വേഷിച്ചു.

തുടർന്ന് നടന്ന സംഭവങ്ങൾ തുറന്നുപറഞ്ഞു. ഇതൊടെ പെൺകുട്ടിയെ ഉപേക്ഷിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചെങ്കിലും ഭർത്താവ് ചെവിക്കൊണ്ടില്ല. പെൺകുട്ടിയുമായി വാടകവീട്ടിലേക്ക് മാറിയ ഇദ്ദേഹം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സതീഷിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Top