മൃതദേഹം കഷണങ്ങളായി ട്രോളി ബാഗിൽ കണ്ടെത്തിയ സംഭവം; കർണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി

കണ്ണൂര്‍: മൃതദേഹം വെട്ടി മുറിച്ച് ട്രോളി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കുടക് പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണ സംഘം കണ്ണൂര്‍ കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കേരള പൊലീസും സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

നാല് കഷ്ണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്ന മൃതദേഹം സ്ത്രീയുടേതാണെന്നാണ് സൂചന. കേരള അതിര്‍ത്തിയിലുള്ള കൂട്ടുപുഴയില്‍ നിന്ന് 17 കിലോ മീറ്റര്‍ മാറി ഓട്ടക്കൊല്ലിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചുരത്തിന് സമീപമുള്ള കുഴിയില്‍ നീല പെട്ടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ആദ്യം കണ്ടത്.

 

Top