മാതാവിന്റെ രൂപത്തില്‍ സരിതാ നായര്‍; ഡിവൈഎഫ്ഐ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് .മലയോരമേഖലയില്‍ ജനരോഷം

കണ്ണൂര്‍: കണ്ണൂരിലെ ഡിവൈഎഫ്ഐ നേതാവ് മാതാവിന്റെ രൂപത്തില്‍ സരിതാ നായരുടെ ഫോട്ടോ പതിച്ച ചിത്രം ഫെയ്സ്ബുക്കിലിട്ടത് വിവാദമാകുന്നു. കന്യാമറിയത്തിന്റെ ഉടലിനൊപ്പം സോളാര്‍കേസിലെ പ്രതി സരിത എസ് നായരുടെ മുഖവും വെച്ച് ഡിവൈഎഫ്‌ഐ നേതാവ് ഫേസ് ബുക്കിലിട്ട് പോസ്റ്റ് വിവാദമാകുന്നു. കണ്ണൂര്‍ പേരാവൂരിലെ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹി അരുണാണ് തന്റെ ഫേസ് ബുക്കില്‍ വിവാദ പോസ്റ്റിട്ടത്.arun kannur dyfi
സംഭവം വിവാദമായതിന് പിറകെ പോസ്റ്റ് അരുണ്‍ പിന്‍വലിച്ചു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കണമെന്ന അപേക്ഷിക്കുന്ന മുഖ്യമന്ത്രിയും ചിത്രത്തോടൊപ്പമുണ്ട്.
മത വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘം നടത്തിയെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ശരത് ചന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി. കേസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.fb-post-mathav
മാതാവിന്റെ ചിത്രത്തിന്റെ തലഭാഗം മാറ്റി പകരം സോളര്‍ വിവാദനായിക സരിതയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിനു മുന്നില്‍ വണങ്ങി നില്‍ക്കുന്നതു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും.അടിയങ്ങള്‍ വിചാരിച്ചതിലും കൂടുതല്‍ സീറ്റ് നല്‍കി അനുഗ്രഹിക്കണമേ എന്റെ സരിതേ എന്നു മുഖ്യമന്ത്രി പ്രാര്‍ഥിക്കുന്ന രീതിയിലാണ് പോസ്റ്ററിലെ വാചകങ്ങള്‍. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വ്യാപകമായ രീതിയില്‍ പോസ്റ്ററിനെ എതിര്‍ത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു.

ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചുള്ള പോസ്റ്റര്‍ വിവാദമായതിനു പിന്നാലെയാണ് സരിതയെ യേശുവിന്റെ മാതാവായ മറിയത്തിന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്തി ഡിവൈഎഫ്ഐയുടെ പുതിയ പോസ്റ്റര്‍ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി പി എമ്മിനെതിരേ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശരത് ചന്ദ്രന്‍

ക്രിസ്തുമത വിശ്വാസികള്‍ ദൈവതുല്യം ആരാധിക്കുന്ന പരിശുദ്ധ കന്യകാ മറിയത്തിന്‍റെ തിരുസ്വരൂപത്തിന്‍റെ ചിത്രം ക്രിസ്തുമത വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ സോളാര്‍ വിവാദത്തിലെ പ്രതിയും സമൂഹം അപഹാസ്യത്തോടെ കാണുകയും ചെയ്യുന്ന സരിതാ നായരുടെ മുഖം ചേര്‍ത്ത് മോര്‍ഫിങ്ങ് നടത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പേരാവൂരിലെ ഡി വൈ എഫ് ഐ നേതാവ് അരുണിന്‍െ പ്രവര്‍ത്തിയില്‍ ക്രിസ്തുമതവിശ്വാസികളോട് സി പി എം മാപ്പ് പറയണമെന്നും, സമൂഹത്തില്‍ മത വിദ്വേഷം വളര്‍ത്തുന്നതിനും വര്‍ഗ്ഗീയ ചേരിതിരിവിനും ഇടയാക്കിയേക്കാവുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വ്യക്തിക്കെതിരേ കേസെടുക്കണമെന്നൂം ശരത് ചന്ദന്‍ ആവശ്യപ്പെട്ടു

Top