കണ്ണൂരില്‍ വന്‍ തിരിച്ചടിക്ക് കോപ്പ്കൂട്ടി ആര്‍എസ്സ്എസ്സ്; സിപിഎം അണികളില്‍ പരിഭ്രാന്തി

കണ്ണൂര്‍: സമീപകാലത്തുണ്ടായ അക്രമ സംഭവങ്ങള്‍ക്കും കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകത്തിനും അര്‍ഹിക്കുന്ന വിധത്തിലുള്ള തിരിച്ചടി കൊടുക്കുവാന്‍ സംഘപരിവാരം തയ്യാറെടുക്കുന്നതായി സൂചന . അതിന്റെ ടസ്റ്റ് ഡോസ് എന്ന നിലയ്ക്കാണ് തലശ്ശേരിയില്‍ കോടിയേരിക്കെതിരെ ബോംബേറ് നടത്തിയത്. പ്രതികരണം നോക്കുകയായിരുന്നു ലക്ഷ്യമെന്ന് റിപ്പോര്‍ട്ട്. വലിയ ഒരു ആക്രമണം ഉണ്ടായാല്‍പോലും സിപിഎം കൊട്ടേഷന്‍ സംഘങ്ങളില്‍ നിന്നല്ലാതെ പാര്‍ട്ടി അണികളില്‍ നിന്ന് കാര്യമായ പ്രതികരണമോ അക്രമമോ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്ന് ആര്‍എസ്സ്എസ്സ് നേതൃത്വം ഇതിലൂടെ വിലയിരുത്തുന്നു. മാത്രവുമല്ല തൃപ്പങ്ങോട്ടൂര്‍, കൊളവല്ലൂര്‍, എലങ്കോട് തുടങ്ങിയ മേഖലകളില്‍ പോര്‍മുഖങ്ങള്‍ തുറന്നാല്‍ സിപിഎംന്റെ ശക്തി പെട്ടെന്ന് ക്ഷയിക്കുമെന്നും കരുതുന്നുണ്ട്. അതുകൊണ്ട് തന്നെ ജില്ലയുടെ എല്ലാ മേഖലകളിലും പരമാവധി സാമ്പത്തികം സ്വരൂപിക്കാനും സ്വാധീനം വര്‍ദ്ധിപ്പിക്കാനും കൂടാതെ എന്തിനേയും നേരിടാനും അണികള്‍ക്ക് സംഘപരിവാരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടത്രേ. ഇത് കൂടാതെ കണ്ണൂരിന് മാത്രമായി 100 കോടി രൂപ സമാഹരിക്കാനും ആര്‍എസ്സ്എസ്സ് നേരത്തെ നിശ്ചയിച്ചിരുന്നു.

നേരെ മറിച്ച് സിപിഎം ഭാഗത്ത് ശക്തമായ ഉത്കണ്ഠ പ്രകടമാണ്. എത് നിമിഷവും ആര്‍എസ്സ്എസ്സ് തിരിച്ചടിക്കുമെന്ന ചിന്ത അണികള്‍ക്കുണ്ട്. നേതാക്കന്മാര്‍ക്ക് കനത്ത സുരക്ഷ നല്‍കുന്നുണ്ടെങ്കിലും അണികള്‍ക്ക് അത്തരം രക്ഷാ കവചങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍ നിലവിലുള്ള സംസ്ഥാന ഭരണമാണ് സിപിഎം അണികള്‍ക്ക് ആശ്വാസം നല്‍കുന്നത്. എന്നിരുന്നാലും നോട്ട് റദ്ദാക്കല്‍ മൂലം സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന പാര്‍ട്ടി ഫണ്ടുകള്‍ക്ക് കുറേഏറെ നിയന്ത്രണം വന്നിട്ടുണ്ട്. അതും അവരെ അലോസരപ്പെടുത്തുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുപക്ഷവും അക്രമത്തിന് കോപ്പ് കൂട്ടുന്ന വിവരം സംസ്ഥാന ഇന്റലിജന്‍സിന് നേരത്തെ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളം കണ്ട ഏറ്റവും വലിയ കലാപത്തിലേയ്ക്ക് കണ്ണൂര്‍ ജില്ല പോകാതിരിക്കാന്‍ എല്ലാ നടപടികളും കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് ഇടയിലും സ്വീകരിക്കുകയാണ് പോലീസ്. വലിയ ഒരു ആക്രമണം ഉണ്ടായാല്‍ ഒന്നോ രണ്ടോ ദിവസത്തിന് അപ്പുറം പിടിച്ചു നില്‍ക്കാനുള്ള കായിക ശേഷി ജില്ലയിലെ സിപിഎമ്മിന് ഇല്ലാ എന്നാണ് ആര്‍എസ്സ്എസ്സ് വിശ്വസിക്കുന്നത്.

Top