അഴിമതിയുടെ കൂത്തരങ്ങായി ചെമ്പേരി കെ എസ് ഇ ബി !…ഉദ്യോഗസ്ഥരുടെ കഴുത്തറപ്പൻ തട്ടിപ്പ് പുറത്തേക്ക് …മന്ത്രിക്ക് പരാതി.കരാർ വർക്കുകളിൽ കമ്മീഷൻ തട്ടിപ്പും…

കണ്ണൂർ :ചെമ്പേരിയി ഇലക്ട്രിസിറ്റി ബോർഡ് അഴിമതിയുടെ കുത്തരങ്ങായി മാറി .കിമ്പളം വാങ്ങി ഉദ്യോഗസ്ഥരുടെ തോന്ന്യാസമാണ് നടക്കുന്നത് .ഉപഭാക്താക്കൾ അറിയാതെ ബില്ലുകളിൽ സ്ളാബുകൾ എഴുതി ചേർത്ത് വൃദ്ധജനങ്ങളെ പറ്റിക്കുന്ന തട്ടിപ്പ് കേന്ദ്രമായി മാറി ചെമ്പേരി ഇലക്സ്ട്രിസിറ്റി ബോർഡ് ചെമ്പേരി സ്വദേശിയായ ഇലക്ട്രിസിറ്റി ബോർഡ് ഉദ്യാഗസ്ഥൻ തന്റെ അടുപ്പക്കാർക്കും സുഹൃത്തുക്കൾക്കും വഴിവിട്ടു പ്രവർത്തികൾ ചെയ്തുകൊടുക്കുന്നു .നിയമം കാറ്റിൽ പരത്തി പല പോസ്റ്റുകളും ലൈനുകളും വലിക്കുന്നു .ഇതിൽ എല്ലാം അഴിമതി നടക്കുന്നു എന്നാണിപ്പോൾ വിവരം. വർഷങ്ങളായി സ്വദേശത്ത് വർക്ക് ചെയ്യുന്ന ഇയാളെ ചെമ്പേരിയിൽ നിന്നും മാറ്റി എങ്കിലും ഭരണകക്ഷി തൊഴിലാളി സംഘടനയുടെ സ്വാധീനത്താൽ വീണ്ടും ചെമ്പേരിയിൽ എത്തിയിരിക്കയാണ് .അഴിമതിക്കും സ്വജനപക്ഷപാതത്തിനും ആക്കം കൂട്ടാൻ .

റോഡുകൾ ക്രോസ്സ് ചെയ്യുന്ന ലൈനുകൾക്ക് പോസ്റ്റ് വേണം എന്ന് നിർബന്ധം പിടിക്കുന്ന ബോർഡ് -ഇത്തരം ഉദ്യാഗസ്ഥർക്ക് കിമ്പളം കൊടുത്താൽ അത് മലക്കം മറിയും .പതിനഞ്ചും ഇരുപത്തിനായിരവും ബോർഡിന് കൊടുക്കേണ്ടപ്പോൾ പകുതി കിമ്പളം കൊടുത്താൽ റോഡ് ക്രോസ് ചെയ്തു പോസ്റ്റ് ഇടേണ്ടി വരില്ല.വെറുതെ സർവീസ് ലൈൻ വലിച്ച് കണക്ഷൻ കൊടുക്കും . നെല്ലിക്കുറ്റിക്കാരനായ ഇഷ്ടക്കാരനു ബോർഡിന്റെ കരാർ വർക്കുകകൾ സബ് കൊടുക്കുന്നത് കമ്മീഷൻ ബേസിൽ ആണെന്നും പരക്കെ ആക്ഷേപം ഉണ്ട് .ഇതിനു പിന്നിലും നാട്ടുകാരനായ ഉദ്യോഗസ്ഥൻ ആണത്രേ.

പല പരാതികളും സബ് വർക്കുകൾക്ക് എതിരെ വന്നിട്ടും ഈ നാട്ടുകാരനായ ജീവനക്കാരന്റെ സ്വാധീനത്താൽ ഇയാൾക്കുതന്നെ വീണ്ടും വീണ്ടും കരാർ കൊടുക്കുന്നു .സബ് വർക്കുകൾ കൊടുക്കുന്നതിൽ ഈ ഉദ്യോഗസ്ഥന് നല്ല ശതമാനം കമ്മീഷൻ കിട്ടുന്നുണ്ട് എന്നും നാട്ടുകാർ ആരോപിക്കുന്നു .ഉപഭോക്താക്കൾ ആവശ്യപ്പെടാതെ ബില്ലുകളിൽ തട്ടിപ്പ് നടത്തി വ്യാപകമായ തട്ടിപ്പും നടക്കുന്നു .പലരും ഇതറിയുന്നില്ല എന്നും ആരോപണം . സീനിയർ സിറ്റിസൺ ആയവരുടെ ബില്ലിൽ അവരറിയാതെ തട്ടിപ്പ് നടത്തി പണം ഉണ്ടാക്കുന്നതിൽ അന്യോഷണം വേണം എന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതിയും പോയിട്ടുണ്ട് .

തട്ടിപ്പിന്റെ ഇലക്ട്രിസിറ്റി ബോർഡ് -അന്വോഷണ വാർത്ത തുടരും

Top