സിപിഎം കണ്ണൂരില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി: സുധീരന്‍

കണ്ണുര്‍ :കണ്ണൂരില്‍ കോര്‍പ്പറേഷന്‍ ഭരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ നേതൃത്വത്തിന്റെ തീരുമാനെത്തെ പ്രശംസിച്ചു കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്ത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയത് രാഷ്ട്രീയ കുതിരക്കച്ചവടമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ധാര്‍മിക വിജയമാണെന്നും അദ്ദേഹം പറഞ്ഞു.PK RAKESH SUDHEERAN

വിമതനെ കൂട്ടുപിടിച്ച് അധികാരത്തിലേറേണ്ട എന്നത് കോണ്‍ഗ്രസിന്റെ ധാര്‍മികമായ നിലപാടാണ്. എന്നാല്‍ സിപിഎം സ്വീകരിച്ചത് അവസരവാദ നിലപാടായിരുന്നു. പാര്‍ട്ടിയുടെ ധാര്‍മികമായ നിലപാട് തന്നെയാണ് സമിതിയും ഉയര്‍ത്തിപ്പിടിച്ചത്.
ജില്ലാ നേതൃത്വം വിഷയത്തില്‍ കൃത്യമായ നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും സുധീരന്‍ പറഞ്ഞു. ഇത്തരക്കാരുമായി വിട്ടുവീഴ്‌ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പലയിടത്തും കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താമായിരുന്നു. എന്നാല്‍, അങ്ങനെ അധികാരത്തില്‍ എത്തുന്പോള്‍ ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഷയത്തില്‍ ജില്ലാ നേതൃത്വത്തിന്റെ തീരുമാനെത്തെ പ്രശംസിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നു. വിമതന്റെ പിന്തുണയോടെ ഭരിക്കേണ്ടെന്ന നിലപാട് കെപിസിസി സ്വീകരിച്ചിട്ടുള്ളതാണ്. അതുപ്രകാരം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം സ്വീകരിച്ച നടപടി തികച്ചും ശരിയാണെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തരോടു പറഞ്ഞു.

Top