കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളിറങ്ങി, ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് കേളകത്ത്; പൊലീസ് നിരീക്ഷണം

കണ്ണൂര്‍: കണ്ണൂരിലെ വനാതിര്‍ത്തി മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.കേളകം അടക്കാത്തോട് മാവോയിസ്റ്റ് സംഘമെത്തി.ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകത്ത് എത്തിയത്. അയ്യന്‍കുന്ന്, ആറളം, കേളകം മേഖലകളില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.

രണ്ട് ദിവസങ്ങളിലായാണ് കോളനിയില്‍ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top