സിപിഎം നേതാവിന്റെ ക്രൂരമര്‍ദ്ദനം: നാടോടി ബാലികയ്ക്ക് പരിക്ക്; ഏരിയ കമ്മറ്റി അംഗം പോലീസ് പിടിയില്‍

മലപ്പുറം: എടപ്പാളില്‍ ആക്രിസാധനങ്ങള്‍ പെറുക്കിവില്‍ക്കുന്ന പെണ്‍കുട്ടിക്ക് കെട്ടിട ഉടമയുടെ ക്രൂരമര്‍ദനം. സംഭവത്തില്‍ എടപ്പാള്‍ സ്വദേശി സി. രാഘവനെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി അംഗമാണ് രാഘവന്‍. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയെ പൊന്നാനിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 വയസുണ്ടെന്നാണു പ്രാഥമികവിവരം.

വട്ടങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുകൂടിയാണ് രാഘവന്‍. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. സി.പി.എം മുന്‍ ഏരിയാ സെക്രട്ടറിയായ രാഘവനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, മര്‍ദ്ദനമേറ്റ കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. റോഡരികില്‍ നിന്നും ആക്രി പെറുക്കുന്നത് രാഘവന്‍ വിലക്കിയെന്നും ഇത് അനുസരിക്കാത്തതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ആക്രി പെറുക്കുന്ന ചാക്ക് പിടിച്ച് വാങ്ങിയ രാഘവന്‍ ചാക്കുപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.

Top