രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ പൊലീസ്; എഎസ്‌ഐ കൊടിമരം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരില്‍ സി.പി.എം – ബിജെപി സംഘര്‍ഷങ്ങള്‍ പതിവാണ്. ചെറിയ ചെറിയ തര്‍ക്കങ്ങളില്‍ തുടങ്ങുന്ന പ്രശ്നങ്ങള്‍ പൊലീസ് ഇടപെട്ടു പരിഹരിക്കുന്നതാണ് ഇവിടുത്തെ പതിവു രീതി. മിക്ക സംഘര്‍ഷങ്ങളും കൊടിമരമോ ഫ്ളക്സോ ബോര്‍ഡുകളോ മറ്റോ തകര്‍ത്തതിനെ ചൊല്ലിയായിരിക്കും. എന്നാല്‍ കേരളാ പൊലീസിന് ഇത്തരം പ്രവര്‍ത്തികളിലുള്ള പങ്ക് പുറത്ത് വരികയാണ്.

മാറാനല്ലൂരിലെ എഎസ്‌ഐയാണ് ഈ സംഭവത്തിലെ പ്രധാനിയായ സുരേഷ്. ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ച സ്ഥലം കൂടിയാണ് തലസ്ഥാന ജില്ലയിലെ ഈ ഗ്രാമം. കഴിഞ്ഞ ദിവസങ്ങളില്‍ ഒക്കെ പ്രദേശത്തെ സിപിഎം-ബിജെപി കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും പരക്കെ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘര്‍ഷങ്ങളുടെ പേരില്‍ പരസ്പരം ആരോപണങ്ങള്‍ ബിജെപിയും സിപിഎമ്മും ഉന്നയിക്കുന്നതിനിടെയാണ് യഥാര്‍ഥ കള്ളന്‍ സിസിടിവിയില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കള്ളന്റെ കൈലിരിപ്പ് സിസിടിവി കാമറ ഒപ്പിയെടുത്തത്. പോലീസ് വാഹനത്തില്‍ അര്‍ധരാത്രി ഒന്നിന് ഊരുട്ടമ്പലം ജംഗ്ഷനില്‍ എത്തിയ എഎസ്‌ഐ സുരേഷ് ബിജെപിയുടെ കൊടിമരം വളച്ചൊടിക്കുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. പോലീസ് വാഹനത്തില്‍ യൂണിഫോം അണിഞ്ഞ് സഹപ്രവര്‍ത്തകനൊപ്പം എത്തിയാണ് എഎസ്‌ഐ കര്‍മ്മം നിര്‍വഹിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് ഒരു വിശദീകരണവും നല്‍കിയിട്ടില്ല.

തിരുവനന്തപുരം മാറനല്ലൂരില്‍ സി.പി.എം – ബിജെപി സംഘര്‍ഷങ്ങല്‍ പതിവാണ്. ചെറിയ ചെറിയ തര്‍ക്കങ്ങളില്‍ തുടങ്ങുന്ന പ്രശ്നങ്ങള്‍ പൊലീസ് ഇടപെട്ടു പരിഹരിക്കുന്നതാണ് ഇവിടുത്തെ പതിവു രീതി. മിക്ക സംഘര്‍ഷങ്ങളും കൊടിമരമോ ഫ്ളക്സോ ബോര്‍ഡുകളോ മറ്റോ തകര്‍ത്തതിനെ ചൊല്ലിയായിരിക്കും.

Top