പിടി ഉഷ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സംഘാടക സമിതി ചെയര്‍പേഴ്സണായി; മോദിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമോ?

pt-usha-gen

കോഴിക്കോട്: ഇന്ത്യയുടെ അഭിമാനപുത്രി പിടി ഉഷ ബിജെപിയുടെ സ്വന്തമാളായി മാറുന്നു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ സംഘാടക സമിതി ചെയര്‍പേഴ്സണായി ഉഷയെ നിയമിച്ചതോടെ ഉഷ രാഷ്ട്രീയത്തിലേക്ക് നീങ്ങുമെന്നുള്ള സൂചനയാണുള്ളത്. മോദിക്കൊപ്പം പ്രവര്‍ത്തിക്കാനാണോ ഉഷയുടെ തീരുമാനം എന്നുകൂടി അറിയേണ്ടതുണ്ട്.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഇന്നലെ കോഴിക്കോട് ശ്രീ നാരായണ സെന്ററിനറി ഹാളില്‍ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ രൂപീകരിച്ച 1001 അംഗ സംഘാടകസമിതി രൂപീകരണയോഗത്തിലാണ് ഉഷയുടെ പേര് പ്രഖ്യാപിച്ചത്. ഹാളില്‍ തിങ്ങിനിറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയാണ് ഉഷയുടെ സ്ഥാനപ്രഖ്യാപനത്തെ എതിരേറ്റത്. ഇന്ത്യന്‍ കായിര രംഗത്തെ കൈപിടിച്ചുയര്‍ത്താന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച മോദിക്കൊപ്പം നില്‍ക്കുമെന്ന സൂചനയാണ് ഇതെന്നാണ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒളിമ്പ്യന്‍ പി ടി ഉഷയുടെ രാഷ്ട്രീയ ചാഞ്ചാട്ടം സംബന്ധിച്ച് ചില ഊഹാപോഹങ്ങള്‍ ഒറ്റപ്പെട്ട ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും അത് ശരിവെക്കുന്നതാണ് ബിജെപിയുടെ പരസ്യപ്രഖ്യാപനം. എന്നാല്‍, ഉഷ ചടങ്ങിന് എത്തിയിരുന്നില്ലെങ്കിലും അവരുടെ അനുവാദത്തോടെയും തുറന്ന മനസ്സമ്മതത്തോടെയുമാണ് ചെയര്‍പേഴ്സണാക്കിയതെന്നാണ് സൂചന. ആദിവാസി സമരമുഖത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന സി കെ ജാനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് ബിജെപി ക്യാമ്പിലെത്തിയത്. ജാനുവിനു പിന്നാലെ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ പ്രശസ്തയായ പി ടി ഉഷയെയും സംഘപരിവാര്‍ പാളയത്തില്‍ എത്തിക്കാനായത് പാര്‍ട്ടി നേതൃത്യത്തിന്റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, പാര്‍ട്ടി ഭരണത്തിലുള്ള വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങി പ്രധാന നേതാക്കളെല്ലാം എത്തുന്നതോടെ മൂന്നു ദിനം ദേശീയരാഷ്ട്രീയവും മാദ്ധ്യമലോകവുമെല്ലാം കോഴിക്കോട്ടേക്കാണ് ഉറ്റുനോക്കുക. ഇത് ഉഷ അടക്കമുള്ളവര്‍ക്ക് വലിയ നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ജാനുവിനെ പോലെ ഉഷയെയും പാര്‍ട്ടി ചാനലിലേക്കു ബന്ധിപ്പിച്ചത് വലിയ നയതന്ത്രവിജയമായാണ് ബിജെപി കാണുന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനര്‍. മുസ്ലിംലീഗിന്റെ സംസ്ഥാന കാര്യാലയമായ കോഴിക്കോട് ലീഗ് ഹൗസിലെ ഓഫീസ് സെക്രട്ടറി ഹംസയുടെ ഭാര്യ നുസ്രത്ത് ജഹാന്‍, കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ വിക്രമിന്റ അഛന്‍ റിട്ട. കേണല്‍ പി കെ വി പണിക്കര്‍ അടക്കമുള്ളവരും സ്വാഗത സംഘത്തില്‍ വൈസ് ചെയര്‍മാന്മാരായി ഇടംപിടിച്ചിട്ടുണ്ട്. താന്‍ ഇപ്പോള്‍ മുംബൈയിലാണെന്നും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് തന്നോട് പറഞ്ഞിട്ടില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നുമാണ് ലീഗ് സംഘടനാ ചലനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദേശീയ-സംസ്ഥാന നേതാക്കളുമായി നല്ല പിടിപാടുള്ള ലീഗ് ഓഫീസ് സെക്രട്ടറി ഹംസയുടെ ഭാര്യ നുസ്രത്ത് ജഹാന്‍ മറുനാടന്‍ മലയാളിയോട് പ്രതികരിച്ചത്. പി ആര്‍ ജോലികളുമായി ബന്ധപ്പെട്ട ഇവെന്റ് മാനേജ്മെന്റിന്റെ തുടര്‍ച്ചയാവും നുസ്രത്ത് ജഹാനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകുക എന്നാണ് ചില കേന്ദ്രങ്ങളുടെ അനുമാനം.

Top