ബി ജെ പിയില്‍ പിടിമുറുക്കി ആര്‍ എസ് എസ്..കുമ്മനം രാജശേഖരന്‍ നേമത്ത് മല്‍സരിക്കും

കൊച്ചി: ബി ജെ പി നേതൃത്വത്തില്‍ പിടിമുറുക്കാന്‍ ആര്‍ എസ് എസ്.കൂടുതല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരെ ബിജെപി നേതൃത്വത്തിലേക്ക് കടന്നു വരുന്നു. ആര്‍ എസ് എസ് പരിവാര്‍ ബൈഠകിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.ഇരുപതോളം ആര്‍ എസ് എസ് പ്രചാരകരാണ് ബി ജെ പിയുടെ നേതൃനിരയിലേക്ക് വരുന്നത്. ഹരിദാസ്, വല്‍സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ ബി ജെ പിയുടെ നേതൃനിരയിലെത്തുമെന്നാണ് കരുതുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കുമ്മനം രാജശേഖരന്‍ മല്‍സരിക്കുമെന്നാണ് സൂചന. 1987ല്‍ ഇവിടെ കുമ്മനം രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.പാര്‍ട്ടി പുനസംഘടന, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ ചര്‍ച്ച ചെയ്തു. എസ് എന്‍ ഡി പി യോഗത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ബി ജെ ഡി എസുമായുള്ള സഖ്യം സംബന്ധിച്ചും ചര്‍ച്ചയുണ്ടായി.

തെരഞ്ഞെടുപ്പില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓരോ ആര്‍ എസ് എസ് പ്രചാരകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. ആര്‍ എസ് എസ്- ബി ജെ പി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ഇപ്പോള്‍ ബി ജെ പി മുമ്പത്തേക്കാളും അനുകൂല സാഹചര്യമാണുള്ളതെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം പോലുമില്ലാതിരുന്ന കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷനാക്കിയത്. ഹിന്ദു ഐക്യവേദി നേതാവായിരുന്ന കുമ്മനം നേതൃത്വത്തിലേക്ക് എത്തിയതോടെ ഹൈന്ദവ ഏകീരണത്തിന്റെ സാധ്യതയും ആര്‍ എസ് എസ് ആരായുന്നുണ്ട്. വിവിധ ഹൈന്ദവ സംഘടനകളുമായി അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്.

Top