ശശികല സന്നിധാനത്തെത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിനിയായ ശശികല സന്നിധാനത്തെത്തി. ശശികല ദര്‍ശനം നടത്തിയതിന് തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ഭര്‍ത്താവിനും മകനുമൊപ്പമാണ് ശശികല ശബരിമലയിലെത്തിയത്.

പോലീസും മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10. 40 ന് ഹരിവരാസനം പാടി നടയടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ശശികല ദര്‍ശനം നടത്തി മടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശികലയുടെ ഭര്‍ത്താവും മകനും ഗുരുസ്വാമിയും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. സന്നിധാനത്തെ 19 ാം നമ്പര്‍ സിസിടിവി ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശശികല ദര്‍ശനം നടത്തുമ്പോള്‍ തീര്‍ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്.

Top