വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളും മര്‍ദ്ദിച്ചെന്ന് മല ചവിട്ടിയ കനക ദുര്‍ഗ

മലപ്പുറം: കനകദുര്‍ഗയ്ക്ക് മര്‍ദ്ദനമേറ്റു. ശബരിമല ദര്‍ശനം നടത്തി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചെന്ന് കനകദുര്‍ഗ. ഇന്ന് രാവിലെയാണ് കനകദുര്‍ഗ പെരുന്തല്‍മണ്ണയിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നും ഭര്‍ത്താവിന്റെ അമ്മയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും കനകദുര്‍ഗ പറഞ്ഞു. മര്‍ദ്ദനമേറ്റ കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസാണ് കനകദുര്‍ഗയെ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കേരള കൗമുദിയുടെതല്ല. സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Top