നിയമസഭ ബഹളമയം; കറുപ്പുടുത്ത് പിസി ജോര്‍ജും രാജഗോപാലും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം പ്രതിപക്ഷ് ബഹളത്തില്‍ മുങ്ങുന്നു. ശബരിമലയിലെ വിഷയങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. പിണറായി വിജയന്‍ പ്രളയ ദുരന്ത നിവാരണത്തെക്കുറിച്ച് സംസാരിക്കുമ്പോഴും പ്രതിപക്ഷം ബഹളം വയ്ക്കുകയാണ്.

ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു. ബഹളം തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് പി.സി ജോര്‍ജ് എം.എല്‍.എയും ബി.ജെ.പി അംഗം ഒ.രാജഗോപാലും സഭയിലെത്തിയത്. ശബരിമല പ്രശ്നത്തില്‍ നിയമസഭയില്‍ ഒ. രാജഗോപാലും പി.സി. ജോര്‍ജും യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇന്നലെയാണ് സഭാസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്. 13 ദിവസമാണ് സഭ സമ്മേളിക്കുന്നത്.ആദ്യദിവസമായ ചൊവ്വാഴ്ച പി.ബി. അബ്ദുള്‍ റസാഖിന് ചരമോപചാരം അര്‍പ്പിക്കുന്നതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായിരുന്നില്ല.

Top