നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. കുറച്ചു സമയത്തിന് മുമ്പാണ് വേണുഗോപാലന്‍ നായര്‍ തിരുവനന്തപുരം മോഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെയാണ് ആത്മഹത്യ ശ്രമം നടന്നത്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു.ശരീരത്തില്‍ എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

Top