നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടില്‍ നിരോധനാജ്ഞ നടപ്പിലാക്കണം; നിരോധനാജ്ഞയെ പരിഹസിച്ച് ജേക്കബ് തോമസ്

പത്തനംതിട്ട: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയെ പരിഹസിച്ച് മുന്‍ വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസ്. നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടിലും ഒരു നിരോധനാജ്ഞ നടപ്പാക്കണമെന്നാണ് തന്റെ മറ്റൊരു അഭിപ്രായമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അതുമാത്രമല്ല, നിരോധനാജ്ഞ ആദ്യം നടപ്പാക്കേണ്ടത് ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂരിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശബരിമല സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്.

സുപ്രീം കോടതി വിധികള്‍ എല്ലാം നടപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. താന്‍ വിശ്വാസികള്‍ക്കൊപ്പമാണ്. അവിശ്വാസികള്‍ എന്നൊരു വിഭാഗം ഇല്ല. യുവതികള്‍ കാത്തിരിക്കണമെന്നും റെഡി റ്റു വെയ്റ്റ് ക്യാംപയിന്‍ നല്ലതാണെന്നും അദ്ദേഹം. ശബരിമലയിലെ നിരോധനാജ്ഞയുടെ കാലാവധി നവംബര്‍ 26 വരെ നീട്ടിയതായി കലക്റ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഇലവുങ്കല്‍, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top