അരവണ നിര്‍മ്മിക്കുന്ന അടുക്കള പന്നിക്കൂട്ടത്തിന്റെ വിഹാരകേന്ദ്രം; ജീവനക്കാര്‍ നടക്കുന്നത് പന്നി കാഷ്ഠത്തില്‍ ചവിട്ടി, ശബരിമലയില്‍ സ്ഥിതി ഇങ്ങനെ

ശബരിമല: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല സംഘര്‍ഷ ഭൂമിയാകുകയാണ്. എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ടെങ്കിലും മല ചവിട്ടാന്‍ വരുന്ന ഭക്തര്‍ ഉണ്ട്. എന്നാല്‍ ഇവരനുഭവിക്കുന്ന ദുരിതം മല കയറ്റത്തേക്കാള്‍ കഠിനമാണ്. പ്രളയത്തിന് ശേഷം പുനര്‍നിര്‍മ്മാണം നടക്കുന്ന സമയമാണ് ഇത്. മതിയായ ശൗചാലയങ്ങള്‍ പോലുമില്ല സന്നിധാനത്തും പരിസരത്തും.

നിവലില്‍ പ്രക്ഷോഭം തുടരുമ്പോഴും ആരും കാണാതെ പോകുകയാണ് ശബരിമലയിലെ വൃത്തിഹീനമായ സാഹചര്യങ്ങള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരിക്കുകയാണ് ശബരിമലയില്‍. സന്നിധാനം ഇവരുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. പമ്പ മുതല്‍ സന്നിധാനത്തെ കൊടിമരത്തിന് സമീപത്തു പോലും യഥേഷടം ഇവ വിഹരിക്കുന്നുണ്ട്. കാട്ടുപന്നികളും കുഞ്ഞുങ്ങളും മേഞ്ഞുനടക്കുന്ന പരിസരത്താണ് അരവണ നിര്‍മിക്കുന്ന അടുക്കള സ്ഥിതിചെയ്യുന്നത്. പരിസരത്തിനും ശുചിത്വമില്ല. അടുക്കളയില്‍ നിന്നുള്ള പാഴ്വസ്തുക്കളാണ് അവയുടെ മുഖ്യ ആഹാരം. .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുക്കളയില്‍ ജോലിയെടുക്കുന്നവര്‍ പലപ്പോഴും പന്നികാഷ്ഠം ചവിട്ടിയാണ് നടക്കുന്നത്. അടുക്കളയ്ക്ക് ചുറ്റും മതില്‍ കെട്ടി പന്നിക്കൂട്ടങ്ങളെയും എലികളെയും തടയണമെന്ന ശുപാര്‍ശ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭത്തിലുള്ള കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റിന്റെ ഡയറക്ടര്‍ ഡോ. എം.കെ. മുകുന്ദന്‍ 2015ല്‍ നല്‍കിയിരുന്നങ്കിലും ഇതുവരെ ദേവസ്വം ബോര്‍ഡ് അത് നടപ്പാക്കിയിട്ടില്ല.

Top