അയ്യപ്പജ്യോതിയില്‍ സിപിഎംകാരുടെ ഭാര്യമാരും പങ്കെടുത്തു; സിപിഎം മുങ്ങുന്ന കപ്പലെന്നും ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. വനിതാ മതിലിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച അദ്ദേഹം അയ്യപ്പജ്യോതിയില്‍ സിപിഎമ്മുകാരുടെ ഭാര്യമാരും പങ്കെടുത്തെന്ന് അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയന്ന് അവര്‍ ഫോട്ടൊയെടുക്കാന്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മതില്‍ തട്ടിക്കൂട്ടാന്‍ ശ്രമിച്ചവര്‍ക്ക് അത് എളുപ്പമല്ലെന്ന് ഇതോടെ മനസിലായിക്കാണും. വനിത മതില്‍ നെഗറ്റീവാണ്. അല്ലെങ്കില്‍ പിന്നെയെന്തിനാണ് അവര്‍ മലക്കം മറിയുന്നതെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
ആദ്യം ഹിന്ദു സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഇതാ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയും പങ്കെടുപ്പിക്കുന്നു. ഇതു തന്നെ വനിത മതില്‍ പരാജയമാണെന്നതിന്റെ തെളിവാണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറഞ്ഞു.

സിപിഎം ഇപ്പോള്‍ മുങ്ങുന്ന കപ്പലായി. കോണ്‍ഗ്രസ് എഴുതി തള്ളേണ്ട അവസ്ഥയിലുമായി. ഒട്ടേറെ കോണ്‍ഗ്രസ്, സിപിഎം നേതാക്കളടക്കം ബിജെപിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Top